Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല റോപ്വേ: സര്‍വേ നടത്താമെന്ന് ടാറ്റ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലേക്ക് റോപ്വേ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സര്‍വ്വേ നടത്താമെന്നറിയിച്ച് സ്വകാര്യ കമ്പനിയായ ടാറ്റ മുന്നോട്ട് വന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടമലനിരകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്കുള്ളയാത്ര സുഗമാമാക്കുന്നതിനായി റോപ്വേ നിര്‍മ്മിക്കുന്ന കാര്യം 1995മുതല്‍ തന്നെ പരിഗണനയിലുണ്ട്.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏതുരീതിയിലായിരിക്കണമെന്നുംഅതിനുള്ള സാധ്യതകള്‍ എന്തൊക്കെയാണെന്നുമുള്ള കാര്യങ്ങളില്‍ സര്‍വ്വേ നടത്താമെന്നാണ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ടാറ്റാ കോഫിയുടെ ചെയര്‍മാനും ടാറ്റാ ടീ വൈസ് ചെയര്‍മാനുമായ കൃഷ്ണകുമാറാണ് തന്നോട് രണ്ടാഴ്ചമുമ്പ് ഇ്ക്കാര്യം സംസാരിച്ചത്- രാമന്‍ നായര്‍ വ്യക്തമാക്കി.

1995ലും 2001ലും ശബരിമലയില്‍ നടന്ന ദേവപ്രശ്നങ്ങളില്‍ റോപ്വേ നിര്‍മ്മിക്കുന്നകാര്യം മുന്നോട്ടുവെച്ചിരുന്നു. ആ രണ്ട് തവണയും പിന്നീട് ഈയടുത്തകാലത്ത് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്നത്തിലും റോപ്വേ നിര്‍മ്മാണത്തിന് തടസ്സമൊന്നും കണ്ടിട്ടില്ല- നായര്‍ പറഞ്ഞു.

സമുദ്രനിരപ്പില്‍ നിന്ന് 914മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പമ്പയിലെത്തുന്ന ഭക്തന്മാര്‍ നാല് കിലോമീറ്റര്‍ മലകയറിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെത്തുന്നത്. മലകയറ്റത്തിന് ഏകദേശം ഒന്നരമണിക്കൂറിനും രണ്ട് മണിക്കൂറിനുമിടയില്‍ സമയമെടുക്കും.

എല്ലാവരും സമ്മതിക്കുകയും വേണ്ട ധനസഹായം നല്‍കുകയും ചെയ്താല്‍ റോപ്വേ യാഥാര്‍ത്ഥ്യമാകുമെന്നും അത് ഭക്തര്‍ക്ക് സഹായകമായിരിക്കുമെന്നും രാമന്‍ നായര്‍ അഭിപ്രായപ്പെട്ടു.

അനുമതിലഭിക്കുകയാണെങ്കില്‍ ശബരിമലയിലേക്ക് റോപ്വേ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവും സാമ്പത്തികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ടാറ്റാ കമ്പനി തയ്യാറാണെന്ന് കൃഷ്ണകുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+