റാഗിങ് കേസ്: രണ്ടുപേരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി
കൊച്ചി: കോട്ടയം എസ്എംഇ റാഗിങ് കേസില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.
ആല്‍ഫാ ജോസ്, ബിന്‍സിയ മുഹമ്മദ് എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയുള്ള നടപടിയാണ് കോടതി റദ്ദാക്കിയത്.
വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സ്വീകരിച്ചുകൊണ്ട് ഇവരെ സസ്പെന്‍ഷനില്‍ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്ന് ജസ്റിസ് സി. എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളാണ് ഇവര്‍ രണ്ടുപേരും. ആറുമാസമായി ഇവര്‍ സസ്പെന്‍ഷനിലാണ്. ഇതും അവര്‍ക്കേറ്റ മാനസിക വിഷമതകളും കോടതി കണക്കിലെടുത്തു.
കുറ്റക്കാരല്ലെന്ന് കണ്ട് അവരെ വിചാരണക്കോടതി വെറുതെ വിട്ടാല്‍ അവര്‍ക്കുണ്ടായ ദുരിതവും നഷ്ടവും നികത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിധി പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് ഉടന്‍ ക്ലാസ്സില്‍ പ്രവേശിക്കാം.












Click it and Unblock the Notifications