Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

കോട്ടയം: മുംബൈ മാതൃകയില്‍ കൊച്ചിനഗരത്തിലും സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ലഷ്കര്‍ ഇ തൊയ്ബപ്രവര്‍ത്തകര്‍ മൂന്നാറില്‍വെച്ചാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തമിഴ് പുലികളുടെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പാക്സംഘടനയായ ഐഎസ്ഐയില്‍ നിന്നും പരിശീലനം ലഭിച്ച തീവ്രവാദികളാണ് മൂന്നാറില്‍ എത്തിയിരിക്കുന്നത്.

അവിടെനിന്നുമാണ് ഇവര്‍ തമിഴ് പുലികളുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. മാത്രമല്ല അവരുടെ പദ്ധതിയില്‍ കൂട്ടുചേരാന്‍ ഇവര്‍ പുലികളില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുമുണ്ട്- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുലികള്‍ക്ക് ഇത്തരമൊരാക്രമണത്തില്‍ താല്‍പര്യമില്ല. ഇന്ത്യക്കാരോട് പൊതുവെ അവര്‍ക്കുള്ള മൃദുസമീപനമാണിതിന്റെ കാരണം. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്ന് അവര്‍ ഈയിടെ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പാക് ചാര സംഘടനയായ ഐഎസ് ഐ എല്‍ടിടിഇ യെ പണവും ആയുധവും നല്‍കി സഹായിക്കുന്നുണ്ട്. ഐഎസ്ഐയുടെ പിന്തുണയില്ലെങ്കില്‍ ശ്രീലങ്കയില്‍ എല്‍ടിടിഇയ്ക്ക് പ്രവര്‍ത്തിക്കാനും സാധ്യമല്ല. ഈ സാഹചര്യത്തില്‍ പാക് സംഘടന ആവശ്യപ്പെടുന്ന ഏതു പ്രവൃത്തിക്കും കൂട്ടുനില്‍ക്കാന്‍ എല്‍ടിടിഇ തയ്യാറായേക്കും- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+