വിഴിഞ്ഞം തുറമുഖം 2 വര്‍ഷത്തിനകം: മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ചെയ്തുതീര്‍ക്കുമെന്ന് ഫീഷറീസ് മന്ത്രി എസ്.ശര്‍മ അറിയിച്ചു.
തുറമുഖനിര്‍മ്മാണത്തിനായി ബാക്കിയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. 15 കോടി വകയിരുത്തിയ പദ്ധതിയുടെ 90ശതമാനവും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
തുറമുഖനിര്‍മാണം തടസ്സപ്പെടാന്‍ കാരണമായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് പരിഹരിച്ചിട്ടുണ്ട്. കൂടാതെ തുറമുഖത്തെ ഹൈജീനിക് തുറമുഖമാക്കി മാറ്റാനും പദ്ധതിയുണ്ട്. ഇതിനായി തുറമുഖത്തുള്ള അഴുക്കുചാലുകളും മറ്റും വൃത്തിയാക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.
തുറമുഖനിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണം നടത്തുന്നതിനായി 15കോടിയുടെ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് 45 കോടി രൂപ വാട്ടര്‍ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്- അദ്ദേഹം അറിയിച്ചു.
ട്രോളിംഗ് നിരോധനം നീട്ടിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്തശേഷം രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിദാശ്വാസം അനുവദിക്കുന്ന കാര്യം അടുത്ത സഭാസമ്മേളനത്തില്‍ തീരുമാനിക്കും.
വിഴിഞ്ഞത്തെ മറൈന്‍ അക്വേറിയം സംസ്ഥാനത്തെ സംബന്ധിച്ച് ഒരു മുതല്‍ക്കൂട്ടാണ്. അതിനാല്‍ അക്വേറിയം അവിടെത്തന്നെ നിലനിര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്- ശര്‍മ വ്യക്തമാകി.












Click it and Unblock the Notifications