കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയം: അപ്പീല്‍ അടുത്ത വ്യാഴാഴ്ച പരിഗണിക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം സ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിധിപറയുന്നത് ഹൈക്കോടതി ജൂലൈ 27 വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.

കൂടുതല്‍ പേര്‍ കേസില്‍ കക്ഷിചേരാനുള്ളതിനാലാണ് കേസ് നീട്ടിവെയ്ക്കുന്നതെന്ന് കോടതി അറിയിച്ചു. ആദ്യം അപ്പീലുകള്‍ വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടപ്പോള്‍ അസൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

വിധിയ്ക്കെതിരെ മൂന്ന് അപ്പീലുകളാണ് ബുധനാഴ്ച സര്‍ക്കാര്‍ ഡിവിന്‍ ബഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചത്. പുതിയതായി നാല് അപ്പീലുകള്‍ കൂടി നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.

വിഷയം കോടതിയുടെ പരിഗണനിയിലിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ വിദ്യാര്‍ത്ഥി സംഘടന നടത്തുന്ന ആക്രമണങ്ങള്‍ ഉന്നയിച്ച് പ്രത്യേക ഹര്‍ജി നല്‍കിയാല്‍ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ഈ പ്രശ്നം മാനേജ്മെന്റിന്റെ അഭിഭാഷകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. അക്രമണത്തിന് പിന്നല്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് അന്വേഷിച്ചുവരുകായാണെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.

കോളജുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട് കാര്യങ്ങളില്‍ ഇടപെടാന്‍ വ്യക്തമായ അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X