കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയിംസിലെ ബോംബ് ഭീഷണി: ഒരാള്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ബുധനാഴ്ച ദില്ലിയിലെ എഐഐഎംഎസിലുണ്ടായ വ്യാജ ബോംബുഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ് ചെയ്തു.

പടിഞ്ഞാറന്‍ ദില്ലിയിലെ ഉത്തംനഗറിലുള്ള മെഡിക്കല്‍ സ്റോര്‍ ഉടമയായ ലോകേഷ് ദഹല്‍ ആണ് പൊലീസ് പിടിയിലായത്.

വ്യാജഭീഷണി വന്ന ഫോണ്‍നമ്പര്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് അത് ലോകേഷിന്റെ മൊബൈലാണെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് ഇയാളെ അറസ്റ് ചെയ്തത്.

എന്നാല്‍ താനല്ല ഫോണ്‍ചെയ്തതെന്നും അയല്‍വാസികളായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് എയിംസില്‍ ബോംബുവെച്ചതായി അറിയിക്കുകയാണുണ്ടായതെന്നും ഇയാള്‍ പൊലീസില്‍ പറഞ്ഞു.

ഇയാളുടെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യുന്നതിനായി ഇളയ സഹോദരങ്ങളെയും കസ്റഡിയിലെടുത്തിട്ടുണ്ട്.

ബോംബുഭീഷണിയെത്തുടര്‍ന്ന് വന്‍കെട്ടിട സമുച്ചയമായ എഐഐഎംഎസില്‍ മണിക്കൂറുകളോളം ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു. ഭീഷണിയെത്തുടര്‍ന്നുള്ള തിരിച്ചിലിനിടയിലും മറ്റും ദീര്‍ഘനേരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും സ്തംഭിച്ചിരുന്നു.

ജൂലൈ പതിനൊന്നിന് മുംബൈയിലുണ്ടായ സ്ഫോടനപരമ്പരയെത്തുടര്‍ന്ന് രാജ്യത്തെ വ്യാജ ബോംബ് ഭീഷണി പത്തിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണക്ക്.

ഇതിനുമുമ്പ് അക്ഷര്‍ധാം ക്ഷേത്രം, സിസ് ജംഗ്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണിഉയര്‍ത്തിയ ഒരു യുവാവിനെ വടക്കു കിഴക്കന്‍ ദില്ലിയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X