കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം സിവില്‍സ്റേഷനില്‍ ബോംബ് ഭീഷണി

  • By Staff
Google Oneindia Malayalam News

കൊല്ലം: സിവില്‍ സ്റേഷനിലും കരുനാഗപ്പള്ളി മിനി സിവില്‍സ്റേഷനിലും ബോംബ് ഭീഷണി.

രണ്ടിടങ്ങളിലും ബോംബ് സ്ക്വോഡും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തുകയാണ്. ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്ലം കളക്ടറേറ്റ് സ്ഥിതി ചെയ്യുന്ന സിവില്‍ സ്റേഷനിലും കരുനാഗപ്പള്ളി മിനി സിവില്‍ സ്റേഷനിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

ഏകദേശം രണ്ട് മണിക്കൂര്‍ നേരം പരിശോധന നടത്തിയെങ്കിലും ഇതുവരെയും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കൊല്ലം സിവില്‍ സ്റേഷനിലാണ് കളക്ടറേറ്റും ആര്‍ഡിഒ ഓഫീസും കോടതികളും പ്രവര്‍ത്തിക്കുന്നത്. ബോംബ് ഭീഷണി എത്തിയപ്പോള്‍ തന്നെ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു.

അഭിഭാഷകരെയും മറ്റ് ഓഫീസുകളിലെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയശേഷമാണ് പരിശോധന ആരംഭിച്ചത്. കരുനാഗപ്പള്ളി സിവില്‍സ്റേഷനിലും പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ഇതുവരെ യാതൊന്നും കണ്ടെത്തിയില്ല.

കൊല്ലം സിവില്‍ സ്റേഷനില്‍ പരിശോധനയ്ക്കിടെ ഉടമസ്ഥനില്ലാത്ത ഒരു ബാഗ് കണ്ടെത്തിയത് അല്പനേരം പരിഭ്രാന്തിയുണ്ടാക്കി. എന്നാല്‍ ഇതിനുള്ളില്‍ നിന്നും ഒന്നും കണ്ടെടുക്കാനായില്ല.

പരിശോധന തുടങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ ഭീഷണി വ്യാജമാണെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X