Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറിഞ്ഞിമല ദേശീയപാര്‍ക്കായി പ്രഖ്യാപിക്കണം: മന്ത്രി

തൊടുപുഴ: നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയും കോട്ടക്കമ്പൂര്‍ വില്ലേജിലെ 8000 ഏക്കര്‍ റവന്യൂ വനഭൂമിയും കുറിഞ്ഞിമല ദേശീയപാര്‍ക്കായി പ്രഖ്യാപിക്കണമെന്ന് വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

കുറിഞ്ഞിച്ചെടിയെ 1972ലെ വനസംരക്ഷണ നിയമത്തിന്റെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടി കത്തയച്ചിട്ടുണ്ട്- മന്ത്രി അറിയിച്ചു.

വനം-വന്യജീവി വകുപ്പ് ചൊവ്വാഴ്ച സംഘടിപ്പിച്ച നീലക്കുറിഞ്ഞി സംരക്ഷണയോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കുറിഞ്ഞിച്ചെടികള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം. എംഎഎയുടെ അധ്യക്ഷതയിലുള്ള കമ്മറ്റി ഓഗസ്റ് രണ്ടിന് യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യും.

മറയൂരിലെ ചന്ദനം കൊള്ളയ്ക്ക് തമിഴ്നാട്ടില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഇത് തടയാന്‍ 29ന് തമിഴ്നാട് വനം മന്ത്രിയുമായി ചര്‍ച്ചനടത്തും- ബിനോയ് വിശ്വം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+