കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
റെയില്‍വേ പ്ലാറ്റ്ഫോമില്‍ പ്രവേശനം ഇനി യാത്രക്കാര്‍ക്കു മാത്രം
കൊല്‍ക്കത്ത: റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ യാത്രക്കാരല്ലാത്തവരെ ഇനി അനുവദിക്കില്ലെന്ന് റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് അറിയിച്ചു. മുംബൈ ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
യാത്രയയ്ക്കാനെത്തുന്നവര്‍ക്ക് പ്ലാറ്റ്ഫോമിലേക്ക് ഇനി പ്രവേശനമുണ്ടാവില്ല. പ്ലാറ്റ്ഫോമിന്റെ കവാടങ്ങളില്‍ മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍ ഉപയോഗിച്ച് യാത്രക്കാരുടെ ചലനങ്ങള്‍ നിരീക്ഷിക്കും.
ബോംബ് പരിശോധനയ്ക്കുള്ള ഡോഗ് സ്ക്വാഡിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും ലാലു അറിയിച്ചു. കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സെന്‍ട്രല്‍ സ്റേഷനിലേക്കുള്ള പുതിയ പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു ലാലു.