കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എസ്എഫ്ഐ

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വാശ്രയ പ്രശ്നത്തിലെ ഹൈക്കോടതി വിധിയിലൂടെ ജൂഡീഷ്യറിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.കെ.രാകേഷ് പറഞ്ഞു.

ഇത്തരമൊരു വിധി പുറപ്പെടുവിക്കുക വഴി ജഡ്ജിമാരില്‍ അഴിമതിയുടെ ദുര്‍ഭൂതം കടന്നുകൂടിയെന്ന് ജനം കരുതിയാല്‍ കുറ്റം പറയാനാവില്ല. മെറിറ്റ് സംവിധാനം അട്ടിമറിച്ച്കൊണ്ട് വളഞ്ഞ വഴിയില്‍ പ്രവേശനം നടത്തുന്നതിന് വേണ്ടിയാണോ കോടതികള്‍ നിലകൊള്ളുന്നതെന്ന് രാകേഷ് ചോദിച്ചു.

പ്രവേശനം സംബന്ധിച്ച വ്യാജരേഖകളാണ് മാനേജ്മെന്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ രേഖകളുടെ വിശ്വാസ്യത പരിശോധിക്കാതെ അതേപടി അംഗീകരിച്ച് വിധി പുറപ്പെടുവിക്കുകയാണ് ഹൈക്കോടതി ചെയ്തത്.

വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ ഒരാളായ രാമചന്ദ്രന്റെ നടപടികളില്‍ സംശയമുണ്ട്. ജഡ്ജിമാരില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് ഫുള്‍ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണ് സാധാരണ ചെയ്യുന്നത്. ഇവിടെ അതുണ്ടായില്ല.

ജസ്റിസ് രാമചന്ദ്രന്റെ കാര്യത്തില്‍ നേരത്തെ ഞങ്ങള്‍ക്ക് സംശയമുണ്ട്. മുമ്പ് ഗുപ്തയും ആര്‍.ബസന്തും ചേര്‍ന്നുള്ള ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ മെഡിക്കല്‍ കോളജുകാരുടെ ഒരു കേസ് വന്നപ്പോള്‍ കേസ് സംബന്ധിച്ച് ഇരുജഡ്ജിമാരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി. അന്ന് കേസ് ഫുള്‍ബഞ്ചിന് വിടാതെ മൂന്നാമതൊരു ജഡ്ജിയെക്കൂടി ഡിവിഷന്‍ ബഞ്ചില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. രാമചന്ദ്രനായിരുന്നു മൂന്നാമത്തെ ജഡ്ജി. രാമചന്ദ്രന്‍ വാദമൊന്നും കേള്‍ക്കാതെ കൃത്രിമമായി മെഡിക്കല്‍കോളജിന് അനുകൂലമായി നിലകൊള്ളുകയും അതു വഴി മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു- രാകേഷ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X