കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനിലെ കമിതാക്കള്‍ക്ക് കൊല്ലത്ത് വിവാഹം

  • By Staff
Google Oneindia Malayalam News

കൊല്ലം: പരിചയപ്പെട്ടതും പ്രണയത്തിലായതും ലണ്ടനില്‍ വച്ചാണെങ്കിലും വിവാഹം കൊല്ലത്തു വച്ചു തന്നെ വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കേരളീയ ക്രൈസ്തവ ചടങ്ങുകളനുസരിച്ചു തന്നെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കണമെന്ന് തീരുമാനത്തോടെ ലണ്ടനില്‍ നിന്നും അവര്‍ കൊല്ലത്തെത്തി.

ഇരുപത്താറുകാരിയായ ഇംഗ്ലണ്ടുകാരി കാറ്റി റോബിന്‍സണും ഇരുപത്താറുകാരനായ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സാജു ലൂക്കോസുമാണ് ഓര്‍ത്തഡോക്സ് സിറിയന്‍ സഭാ ആചാര പ്രകാരം കദിസ സിറിയന്‍ പള്ളിയില്‍ വച്ച് വിവാഹിതരായത്. ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് മാത്യൂസ് മാര്‍ എപിഫാനോസാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്.

ഓക്സ്ഫോര്‍ഡില്‍ വച്ചാണ് കാറ്റ് സാജുവുമായി പ്രണയത്തിലാവുന്നത്. സാജു ഓക്സ്ഫോര്‍ഡില്‍ ദൈവശാസ്ത്രം പഠിക്കുകയാണ്. കാറ്റി യുവതലമുറയ്ക്കിടയില്‍ സാമുദായിക സേവനം നടത്തിവരികയാണ്. തങ്ങളുടെ വിവാഹം കേരളത്തിലെ ഓര്‍ത്തഡോക്സ് സിറിയന്‍ സഭാ ചട്ടങ്ങള്‍ പ്രകാരം തന്നെ വേണമെന്ന തീരുമാനമാണ് ഇരുവരെയും കൊല്ലത്തെ പള്ളിയിലെത്തിച്ചത്.

കാറ്റിയുടെ മുപ്പതോളം ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി കൊല്ലത്തെത്തി. ഇംഗ്ലണ്ടുകാരായ പുരുഷന്‍മാര്‍ കുര്‍ത്തയും പൈജാമയും സ്ത്രീകള്‍ പട്ടുസാരിയും ധരിച്ചാണ് വിവാഹത്തിനെത്തിയത്.

അസുഖം കാരണം കാറ്റിയുടെ മാതാപിതാക്കള്‍ വിവാഹത്തിനെത്തിയിരുന്നില്ല. ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാറ്റിയുടെ പിതാവ് ടെര്‍വര്‍ റോബിന്‍സണ്‍ മഹാത്മാഗാന്ധിയുടെ സുരക്ഷയ്ക്കായി ബ്രീട്ടീഷ് ഭരണം കൂടം നിയോഗിച്ചിരുന്ന സുരക്ഷാ സംഘത്തില്‍ അംഗമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X