ശോഭ ജോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കൊച്ചി: തന്ത്രിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ശോഭാ ജോണ്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് തന്നെ വീട്ട് തടങ്കലില്‍ വച്ചിരിക്കുകയായിരുന്നുവെന്നും ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉപയോഗിച്ച് തന്നെ അറസ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ശോഭ ജാമ്യാപേക്ഷ നല്‍കിയത്.
ശബരിമല തന്ത്രി കണ്ഠരര് മോഹനരെ തന്ത്രപൂര്‍വം കുടുക്കി പണം തട്ടാന്‍ ശോഭാജോണും കൂട്ടരും ശ്രമിച്ചുവെന്നാണ് കേസ്. ചൊവാഴ്ച വൈകിട്ടോടെയാണ് ശോഭാ ജോണിനെയും ഗൂാഢാലോചനയില്‍ പങ്കുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഇവരുടെ ഡ്രൈവര്‍മാരെയും അറസ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ശോഭയെ കൊച്ചിയിലെ വനിതാ പൊലീസ് സ്റേഷനില്‍ കൊണ്ടു വന്നിരുന്നു. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ശോഭ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. ഒരു അഭിഭാഷകന്‍ മുഖേനയാണ് ശോഭ ജാമ്യാപേക്ഷ നല്‍കിയത്.
ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ ബുധനാഴ്ച തന്നെ സാധിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ശോഭയോടൊപ്പം അറസ്റ് ചെയ്ത മറ്റ് രണ്ട് പേരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ശോഭ പിടിയിലായതോടെ കേസന്വേഷണം തിരുവനന്തപുരം ജില്ലയിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള രണ്ട് ഗുണ്ടാ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ ഐ.ജി. അരുണ്‍കുമാര്‍ സിന്‍ഹയും ഡി.ഐ.ജി.പത്മകുമാറുമടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications