എസ്എഫ്ഐ സമീപനം വെല്ലുവിളി: ബിജെപി
കോഴിക്കോട്: സ്വാശ്രയ വിദ്യാഭ നിയമവുമായി ബന്ധപ്പെട്ട് കോടതി വിധികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള എസ്എഫ്ഐയുടെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം താല്പര്യപ്രകാരമാണെന്ന് കരുതാനാവില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
എസ് എഫ് ഐയുടെ ഈ സമീപനം ജനങ്ങളോടുള്ള വെളല്ലുവിളിയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാശ്രയ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതിന് പ്രതിപക്ഷംകൂടി സഹകരിക്കണം.
എന്നാല്‍ ഇടതുപാര്‍ട്ടികള്‍ ഇതേവരെ ഈ ആവശ്യം പ്രതിപക്ഷമായ ബിജെപിക്കുമുന്നില്‍ വെച്ചിട്ടില്ല. ബില്ലിലെ ന്യൂനപക്ഷ ഭൂരിപക്ഷ തരംതിരിവുകളോട് ബിജെപിയ്ക്ക് യോജിപ്പില്ല- പിള്ള വ്യക്തമാക്കി.
പാരമ്പര്യ മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.