കത്തെഴുതിയതായി നട്വര്‍സിംഗ് സമ്മതിച്ചു
ദില്ലി: മകന്‍ ജഗത്സിംഗിന്റെ സുഹൃത്ത് ആന്തലീബ് സെഗാളിനെ സഹായിക്കാന്‍ താന്‍ ഇറാഖി അധികൃതര്‍ക്ക് കത്തെഴുതിയിരുന്നുവെന്ന് മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗ് സമ്മതിച്ചു. അതില്‍ തെറ്റായൊന്നുമില്ലെന്നും നട്വര്‍ പറഞ്ഞു.
കത്തുകളിലെ ഒപ്പ് തന്റേതാണെന്നും അതിന്റെ ഉള്ളടക്കം താന്‍ എഴുതിയതല്ലെന്നും ജസ്റിസ് പഠക് കമ്മിഷനു മുന്നില്‍ താന്‍ വെളിപ്പെടുത്തിയിരുന്നതായി നട്വര്‍ വ്യക്തമാക്കി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സെഗാളിനെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുക മാത്രമാണ് താന്‍ ചെയ്തത്. താന്‍ ഏതെങ്കിലും കരാര്‍ ഒപ്പിടുകയോ വൗച്ചര്‍ നേടിയെടുക്കുകയോ ചെയ്തിട്ടില്ല. തനിക്കോ തന്റെ മകനോ വിദേശ ബാങ്കില്‍ അക്കൗണ്ടില്ല.
ഇത് ഫെമാ കേസാണെന്നും അതുകൊണ്ടു തന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും നട്വര്‍ പറഞ്ഞു.












Click it and Unblock the Notifications