കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗുജറാത്തിലെ സ്കൂളുകളില്‍ കോള നിരോധിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലും കോളജുകളിലും പെപ്സിയും കൊക്ക കോളയും ഉള്‍പ്പെടുന്ന ലഘുപാനീയങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു.
പെപ്സിയും കൊക്ക കോളയും ഉള്‍പ്പെടെയുള്ള ലഘുപാനീയങ്ങളില്‍ കീടനാശിനികളുടെ അംശം കൂടിയ തോതിലുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോളയുടെ വില്പന നിരോധിക്കുന്നത് സംബന്ധിച്ച് ആ സ്ഥാപനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ആനന്ദ്ദിബന് പട്ടേല്‍ പറഞ്ഞു.