വിഴിഞ്ഞം തുറമുഖം: സര്‍വകക്ഷി യോഗം വിളിയ്ക്കും
തിരുവനന്തപുരം: തിരുവനന്തപരത്തെ വിഴിഞ്ഞം തുറമുഖം വന്‍ തുറമുഖമാക്കാനുള്ള പദ്ധതി ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷി യോഗം വിളിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മൂലം ഇപ്പോള്‍ പദ്ധതി അനിശ്ചിതത്ത്വത്തിലാണ്.
വിഴിഞ്ഞം ടെര്‍മിനലിനുവേണ്ടി കേരളം കേന്ദ്രത്തിനുനല്‍കിയിരുന്ന ടെന്‍ഡര്‍ തള്ളിയതിരിയ്ക്കുകയാണ്. തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിക്കാനും മറ്റു തീരുമാനങ്ങള്‍ എടുക്കാനും വേണ്ടിയാണ് ഇത്.
പ്രഭാത് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള പ്ലാനിംഗ് ബോര്‍ഡിലെ മറ്റംഗങ്ങളേയും തീരുമാനിച്ചു. മുഖ്യമന്ത്രി തന്നെയാണ് ചെയര്‍മാന്‍. കൂടാതെ, ബോര്‍ഡ് ഉപദേശകരായി കെ.കെ. സുബ്രമണ്യന്‍, സി.പി.ചന്ദ്രശേഖരന്‍, കെ.കെ. ജോര്‍ജ് എന്നിവരേയും തീരുമാനിച്ചു.
തൊടുപുഴ ജില്ലാ സെഷന്‍ ജഡ്ജിയായ പി.എസ്.ഗോപിനാഥനാണ് പുതിയ നിയമ വകുപ്പ് സെക്രട്ടറി. വയനാട് കളക്ടറായിരുന്ന അശ്വനികുമാര്‍ റോയിയാണ് ഫിനാന്‍സ് എക്സ്പണ്ടിച്ചര്‍ സെക്രട്ടറി. ജലനിധിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ശശിധരയാണ് പുതിയ ലേബര്‍ കമ്മീഷണര്‍. വയനാട് ജില്ലാ കളക്ടറായി ശര്‍മ്മിള മേരി ജോസഫിനെ നിയമിച്ച.












Click it and Unblock the Notifications