കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റഡിമരണം അന്വേഷിക്കാന്‍ സ്ഥിരം സംവിധാനം വേണം-മുന്‍ ഡി.ജി.പി.മാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ് കസ്റഡിയില്‍ സംഭവിയ്ക്കുന്ന മരണങ്ങളെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സ്ഥിരമായ സംവിധാനം വേണമെന്ന് മുന്‍ ഡിജിപിമാര്‍ ആവശ്യപ്പെട്ടു.

വിരമിച്ച ഒരു ജില്ലാ ജഡ്ജിയെ കമ്മിഷനായി നിയമിച്ചുകൊണ്ടാണ് സ്ഥിരം സംവിധാനം പൊലീസ് വകുപ്പില്‍ ഏര്‍പ്പെടുത്തേണ്ടത്.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ബുധനാഴ്ച വൈകുന്നേരം തൈക്കാട് ഗസ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത മുന്‍ ഡി.ജി.പി.മാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം ഉണ്ടായത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ആഭ്യന്തരമന്ത്രി മുന്‍ പോലീസ് മേധാവികളുടെ മാത്രമായ ഒരു യോഗം വിളിച്ചുകൂട്ടി പോലീസിലെ പ്രശ്നങ്ങള്‍ പഠിക്കാനും അവയ്ക്കുള്ള പരിഹാരം തേടാനും ശ്രമിക്കുന്നത്.

ടി.വി. മധുസൂദനന്‍, ജോസഫ് തോമസ്, പി.ആര്‍. ചന്ദ്രന്‍, ആര്‍.പി.സി. നായര്‍, കെ.വി. രാജഗോപാലന്‍നായര്‍, രാജഗോപാല്‍ നാരായണന്‍, ഡോ. പി.ജെ. അലക്സാണ്ടര്‍ എന്നിവരാണ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് എത്തിയത്. ഇവരുടെ യോഗത്തിന് മുമ്പായി സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുടെയും മുന്‍ ചീഫ്സെക്രട്ടറിമാരുടെയും യോഗവും മന്ത്രി വിളിച്ചിരുന്നു.

കസ്റഡിമരണം ഉണ്ടായാല്‍ ഉടനടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ബന്ധപ്പെട്ട ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്താല്‍ പിന്നീട് കസ്റഡിമരണം ഉണ്ടാവില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കൈകഴുകയാണ് ചെയ്യുന്നത്.

ലോക്കപ്പ് മരണവും കസ്റഡിമരണവും രണ്ടായി കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഐ.പി.എസ്സുകാരുടെ പരാജയമാണ് കേരളാ പോലീസ് ഇന്നനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് കാരണമെന്ന് മുന്‍ പോലീസ് മേധാവികള്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സിറ്റികളില്‍ മുന്‍കാലത്തെപ്പോലെ ഡി.ഐ.ജി.മാരെ വേണം കമ്മീഷണര്‍മാരാക്കേണ്ടത്. എസ്.പി.മാരെ ഡെപ്യൂട്ടി കമ്മീഷണര്‍മാരാക്കണം. ഇപ്പോള്‍ ഐ.പി.എസ്സുകാരന്‍ സ്റേഷനുകള്‍ പരിശോധിക്കാന്‍ പോകാറില്ല.

മുന്‍കാലങ്ങളില്‍ ഐ.പി.എസ്സുകാര്‍ പോലീസ് സ്റേഷനുകളില്‍ മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടായിരുന്നു.

സംഭവങ്ങളെക്കുറിച്ച്, അതെങ്ങനെ ഉണ്ടായിയെന്ന് അന്വേഷിക്കാതെയാണ് പലരും പത്രക്കാരേയും ടി.വി.ക്കാരേയും അഭിമുഖീകരിക്കുന്നത്. തന്ത്രിക്കേസ് ഇതിന് ഉദാഹരണമായി എടുക്കാം. ഇത് മാറണം. പോലീസിന് സ്ഥിരം ഔദ്യോഗിക വക്താവ് വേണം. ഏതുസംഭവം നടന്നാലും സത്യസന്ധമായി അവര്‍ മാധ്യമങ്ങളോട് വിശദീകരിക്കണം.

പ്രശ്നങ്ങള്‍ പഠിക്കാന്‍ ആഭ്യന്തരമന്ത്രി കാട്ടിയ ഉത്സാഹത്തെ എല്ലാ മുന്‍പോലീസ് മേധാവികളും അഭിനന്ദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X