കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി എന്‍ പ്രതാപനെതിരെ കോണ്‍ഗ്രസില്‍ പരാതി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തെ അനുകൂലിച്ച് ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ പ്രസംഗിച്ച ടി.എന്‍ പ്രതാപന്‍ എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് അച്ചടക്കസമിതിക്ക് പരാതി.

ടി.എന്‍ പ്രതാപനെ ശാസിക്കണമെന്ന ഡി.സി.സി ഭാരവാഹികളുടെ നിര്‍ദേശത്തിന് പിന്നാലെയാണ് സി.വി പദ്മരാജന്‍ അധ്യക്ഷനായുള്ള അച്ചടക്കസമിതിക്ക് ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ഐ സബാസ്റ്യന്‍ പരാതി നല്‍കിയിരിക്കുന്നത്. അച്ചടക്ക സമിതിക്ക് പുറമേ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കും പരാതി നല്‍കി.

നാട്ടിക മണ്ഡലത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ആര്‍ രാമദാസും പ്രതാപനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഡി.സി.സി യോഗത്തില്‍ പ്രതാപനെതിരെ രാമദാസ് ആഞ്ഞടിച്ചിരുന്നു.പ്രതാപന്റെ നിലപാടിനെ അനുകൂലിച്ചും പാര്‍ട്ടിയില്‍ അഭിപ്രായം രൂപപ്പെടാന്‍ തുടങ്ങിയതോടെ ജില്ലയില്‍ അടങ്ങികിടന്നിരുന്ന ഗ്രൂപ്പ് വഴക്ക് മറനീക്കി പുറത്ത് വരാന്‍ തുടങ്ങിയിരിക്കയാണ്.

തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉരുണ്ടുകൂടിയ അഭിപ്രായ വ്യത്യാസങ്ങളാണ് പുതിയ രൂപത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായിരിക്കുന്നത്. തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് ടി.എന്‍ പ്രതാപന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ഐ സെബാസ്റ്യനെതിരേ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് അച്ചടക്കസമിതി സെബാസ്റ്യനെ വിളിച്ചുവരുത്തി തെളിവെടുത്തു. പ്രതാപന്റെ ഈ നിലപാടിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ ജയിച്ചതിനുശേഷവും പ്രതികാരം തീര്‍ക്കുന്ന രീതിയില്‍ പെരുമാറുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.മറുപടിയെന്നോണം അവസരം കിട്ടിയപ്പോള്‍ സെബാസ്റ്യനും പ്രതാപനെതിരേ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയത് വഴി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നിരിക്കയാണ്.

പ്രതാപനെതിരെയുള്ള ഡി.സി.സി ഭാരവാഹികളുടെ വികാരം പ്രസിഡന്റ് എം.പി ഭാസ്കരന്‍നായരും കെ.പി.സി.സി ട്രഷററും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പ്രതാപന്‍ ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ സ്വാശ്രയനിയമത്തെ അനുകൂലിച്ച് പ്രസംഗിച്ചതിന്റെ തെളിവുകളുമായാണ് പ്രസിഡന്റ് തിരുവനന്തപുരത്തിന് പോയിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X