കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷ്ടാവ് പൊലീസ് ജിപ്പില്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ചേര്‍ത്തല: കൊലക്കേസ് പ്രതിയും മോഷ്ടാവുമായ യുവാവ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴി പൊലീസ് ജീപ്പില്‍ വച്ച് മരിച്ചു.

ഏറണാകുളത്തെ കാക്കനാട് സ്വദേശി പുരയ്ക്കാട്ട് നികര്‍ത്തില്‍ സുലൈമാന്റെ മകന്‍ നസീര്‍ (36)ആണ് കൊല്ലപ്പെട്ടത്. ചേര്‍ത്തല അരൂകുറ്റി വടുതല പുത്തന്‍ പാലത്താണ് നസീര്‍ താമസിക്കുന്നത്.

ചേര്‍ത്തലയിലെ തണ്ണീര്‍മുക്കത്തെ പോറ്റിക്കവല ഭാഗത്ത് തിങ്കളാഴ്ച രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ട നസീറിനെ ഏതാനും പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു. അടിയേറ്റ് അവശനായ നസീര്‍ സമീപമുള്ള ഗൗരീമന്ദിരത്തില്‍ നാരായണന്റെ വീട്ടുവളപ്പിലേയ്ക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ സംഘം ഇവിടെവെച്ചും നസീറിനെ മര്‍ദ്ദിച്ചു.

ബഹളം കേട്ട വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കുമ്പോഴാണ് മര്‍ദ്ദനമേറ്റ് അവശനായി കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന നസീറിനെകണ്ടത്. ഉടന്‍തന്നെ വീട്ടുകാര്‍ മാരാരിക്കുളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ജീപ്പില്‍ ചേര്‍ത്തല ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് നസീര്‍ മരിച്ചത്.

നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ടായതൊഴിച്ചാല്‍ ഇയാളുടെ ദേഹത്ത് മറ്റ് അപകടകരമായ പരിക്കുകളൊന്നും കാണാനില്ല. പൊലീസ് ജീപ്പിലേയ്ക്ക് കയറ്റുമ്പോള്‍ നസീര്‍ സംസാരിക്കുന്നുണ്ടായിരുന്നു.

എറണാകുളത്തുനിന്നും മൂന്ന് പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും രക്ഷപ്പെടാനായാണ് അടുത്തുകണ്ട വീട്ടുവളപ്പിലേയ്ക്ക് ഓടിക്കയറിയതെന്നുമാണ് മരിക്കുന്നതിനുമുമ്പ് നസീര്‍ പൊലീസില്‍ പറഞ്ഞത്.

എന്നാല്‍ സംഭവസ്ഥലത്തുവെച്ച് ഒരു സംഘം ആളുകള്‍ നസീറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മര്‍ദ്ദിച്ചവരാരാണെന്നോ അവരുടെ ഉദ്ദേശം എന്തായിരുന്നുവെന്നോ വ്യക്തമല്ല.

ഒരു കൊലക്കേസില്‍ പ്രതിയായ നസീറിന് നിരവധി മോഷണ ംഭവങ്ങളുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഉമൈബയാണ് നസീറിന്റെ ഭാര്യ. ഷിമി, ഷെഹന എന്നിവര്‍ മക്കളാണ്.

ചേര്‍ത്തല ഡിവൈഎസ്പി കെ.എം ടോണി, സിഐ അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X