കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് വിവാദം വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കിയേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്തില്‍ സഹയാത്രികയോട് മന്ത്രി പി.ജെ ജോസഫ് മോശമായി പെരുമാറിയെന്ന കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രിയ്ക്ക് കൈമാറിയേയ്ക്കും.

അന്വേഷണച്ചുമതലയുള്ള ഐജി ബി.സന്ധ്യ ഡിജിപി രമണ്‍ ശ്രീവസ്തവയുമായി അന്വേഷണപുരോഗതികളെക്കുറിച്ച് ചര്‍ച്ചചെയ്തു. വെള്ളിയാഴ്ച ദില്ലി സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തുന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വൈകാതെ അന്വേഷണറിപ്പോര്‍ട്ട് കൈമാറാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കുകയാണ്. മുഖ്യമന്ത്രിയ്ക്കൊപ്പം ദില്ലിയ്ക്കുപോയ മന്ത്രി ജോസഫ് ചൊവ്വാഴ്ചയെ തിരിച്ചെത്തുകയുള്ളു.

തന്നെ വിമാനത്തിനുള്ളില്‍വെച്ച് മന്ത്രി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പരാതിക്കാരി ഉറച്ചുനില്‍ക്കുന്നതും അവരില്‍ നിന്ന് അന്വേഷണ സംഘം രേഖാമൂലം പരാതി എഴുതിവാങ്ങിയതും ജോസഫിനെ സംബന്ധിച്ച പ്രതികൂല ഘടകങ്ങളായേയ്ക്കുമെന്നാണ് സൂചന.

ഇതിനു പുറമേ ചെന്നൈയിലെ ചില മലയാളി സംഘടനകളും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടന്ന വിമാനത്തില്‍ യാത്ര ചെയ്ത മറ്റ് 20യാത്രക്കാരില്‍ നിന്നും സംഘം തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

ഇതിനിടെ പരാതിയ്ക്കു പിന്നില്‍ ഗൂഡാലോചനകളുണ്ടായിട്ടുണ്ടോ എന്നറിയാന്‍ പരാതിക്കാരിയുടെ ഫോണ്‍ നമ്പറുകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവദിവസത്തിന് മുമ്പും ശേഷവും ഇവരുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറുകളാണ് പ്രധാനമായും പരിശോധിച്ചത്.

തന്നോട് മത്സരിച്ച് തോറ്റ വ്യക്തിയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്ന് മന്ത്രി ആരോപിച്ചിരുന്നു. ഇതില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ ഐജി സന്ധ്യ വ്യാഴാഴ്ച കൊച്ചിയില്‍ പോയി കിങ്ഫിഷര്‍ വിമാനത്തിലെ പൈലറ്റില്‍ നിന്നും മറ്റു ജീവനക്കാരില്‍ നിന്നും തെളിവെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X