കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് മുന്‍ഗണന

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. എയര്‍പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റി പുന:സംഘടനയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം നെടുമ്പാശേരി വിമാനത്താവള മാതൃകയിലോ അതല്ലെങ്കില്‍ ബിഒടി അടിസ്ഥാനത്തിലോ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. വിമാനത്താവള നിര്‍മ്മാണത്തിനായി കേന്ദ്രം നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇതേവരെ പൂര്‍ത്തിയായിട്ടില്ല- അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഇപ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടുള്ള മൂന്ന് കോടിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി അടുത്ത മന്ത്രിസഭാസമ്മേളനത്തില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സപ്തംബര്‍ അഞ്ചിന് ദില്ലിയില്‍ നിടക്കുന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനസമയത്ത് കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനെക്കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തും- കോടിയേരി വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ അബ്ദുള്ളക്കുട്ടി എംപി ജനറല്‍ കണ്‍വീനറായിരിക്കും. ഇവരെക്കൂടാതെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇ.പി ജയരാജന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ബിജെപി നേതാവ് സി.കെ പത്മനാഭന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ഡിഐസി നേതാവ് കെ.കരുണാകരന്‍, കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി എന്നിവരാണ് പുന:സംഘടിപ്പിക്കപ്പെട്ട ആക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X