കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഐസി എന്‍സിപിയില്‍ ലയിക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇടതമുന്നണി പ്രവേശനം ലക്ഷ്യമിട്ട് ഡിഐസി എന്‍സിപിയില്‍ ലയിക്കാന്‍ നീക്കം. ഡിഐസി പ്രസിഡന്റ് കെ.മുരളീധരനും എന്‍സിപി അധ്യക്ഷന്‍ കേന്ദ്രമന്ത്രി ശരദ് പവ്വാറും ഇതുസംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി.

ദില്ലിയില്‍ വെച്ച് വെള്ളിയാഴ്ച വൈകീട്ടാണ് മുരളിയും പവ്വാറും ചര്‍ച്ച നടത്തിയത്. ശനിയാഴ്ചയും ചര്‍ച്ചകള്‍ തുടരും.

കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട മുന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിംഗുമായും മുരളി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന് പൊതുവെ നീരീക്ഷിക്കപ്പെടുന്നുണ്ട്.

കേരളത്തിനാവശ്യമായ കാര്‍ഷിക പാക്കേജിനെക്കുറിച്ചാണ് ശരദ്പവാറുമായി ചര്‍ച്ചനടത്തിയതെന്നാണ് മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞത്. ഇതിനൊപ്പം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ലയനം സംബന്ധിച്ച് ശരദ്പവാര്‍ കെ.കരുണാകരനും മുരളിയുമായി നേരത്തേതന്നെ ഫോണ്‍ വഴി ചര്‍ച്ചനടത്തിയിരുന്നു. എന്‍സിപി ദേശീയ കമ്മറ്റിയിലടക്കം ഡീഐസി നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന പവ്വാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

സെപ്തംബര്‍ അവസാനം കേരളത്തിലെത്തുന്ന പവ്വാര്‍ കരുണാകരനുമായി കൂടുതല്‍ ചര്‍ച്ച നടത്തും.

പാര്‍ട്ടിയ്ക്കകത്തുള്ള വന്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് കരുണാകരനും മുരളീധരനും ലയനത്തിനായുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നത്. പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാമെന്നതുമാത്രമല്ല കരുണാകരന്റെ പാര്‍ട്ടിയ്ക്ക് എല്‍ഡിഎഫില്‍ പ്രവേശിക്കാനുള്ള അവസരവും ഇതോടെ തെളിഞ്ഞുവരുമെന്നതാണ് ലയനത്തിന്റെ ഏറ്റവും പ്രധാന നേട്ടം.

സിപിഎമ്മിലെ ചില ഉന്നതനേതാക്കളൂടെ സമ്മതത്തോടെയാണ് ലയനത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ഈ നേതാക്കളുമായും മുരളി ചര്‍ച്ചനടത്തിയാതായാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X