കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുതരം അലോട്ട്മെന്റ് ഹൈക്കോടതി തടഞ്ഞു

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രോസ്പെക്ടസില്‍ ഭേദഗതിവരുത്തിക്കൊണ് എന്‍ജിനീയറിംഗ് കോഴ്സിലേയ്ക്ക് രണ്ടുതരത്തില്‍ പ്രവേശനം നടത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു.

നേരത്തേ നിഷ്കര്‍ഷിച്ച പ്രകാരം പ്ലസ് ടു ജയിച്ചാല്‍ എന്‍ജിനീയറിംഗിന് പ്രവേശനം സാധ്യമാണെന്ന വ്യവസ്ഥയനുസരിച്ച് അലോട്ട്മെന്റ് നടത്താന്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഇതില്‍ നിന്ന് വ്യത്യസ്തമായി അലോട്ട്മെന്റ് നടത്തിയിട്ടുണ്ടെങ്കില്‍ അത് പുനപരിശോധിക്കാനും വീണ്ടും പ്രവേശന നടപടി സ്വീകരിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.

വിവധ കോളജുകളില്‍ പ്രവേശനം കാത്തുകഴിയുന്ന വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ആറു ഹര്‍ജികല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ജസ്റിസ് എസ്. സിരിജഗന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ആദ്യപ്രോസ്പെക്ടസില്‍ പ്രവേശന യോഗ്യത പ്ലസ് ടു വിജയം എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അവസാന നിമിഷം അതതു സര്‍വ്വകലാശാലകള്‍ക്കു കുറഞ്ഞ യോഗ്യതാമാര്‍ക്ക് നിശ്ചയിക്കാമെന്ന് പ്രോസ്പെക്ടസില്‍ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികല്‍ കോടതിയെ സമീപിച്ചത്.

അപേക്ഷ നല്‍കേണ്ട അവസാന തിയ്യതിയ്ക്കുശേഷം പ്രോസ്പെക്ടസില്‍ മാറ്റം വരുത്തുന്നത് അനുവദനീയമല്ലെന്നുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.

മാത്രമല്ല ഭേദഗതി വ്യവസ്ഥ സര്‍വ്വകലാശാലകള്‍ക്കു മാത്രമാണ് ബാധകമെന്നിരിയ്ക്കെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളിലേയ്ക്ക് വ്യത്യസ്ത പ്രവേശന മാനദണ്ഡംഅവലംബിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളജുകളില്‍ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് , കണക്ക് എന്നീവിഷയങ്ങള്‍ക്ക് 50ശതമാനം മാര്‍ക്കും എം.ജി , കൊച്ചി സര്‍വ്വകാലാശാലകളില്‍ പ്ലസ് ടു വിജയം മാത്രവും യോഗ്യതാ മാനദണ്ഡമാക്കിയതു രണ്ടുതരത്തിലുള്ള അലോട്ട്മെന്റിന് കാരണമായിരുന്നു.

ആദ്യമാനദണ്ഡമനുസരിച്ച് വിദ്യാര്‍ത്ഥികളും മാനേജ്മെന്റുകളും അലോട്ട്മെന്റിന് നേരത്തേതയ്യാറായിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസിലെ അടിയന്തിരപ്രാധാന്യം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവിടുന്നതെന്ന് കോടതി അറിയിച്ചു.

സര്‍ക്കാറിനും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കും വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ നോട്ടീസ് സ്വീകരിച്ചു. വിവിധ സര്‍വ്വകലാശാലകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X