Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാ അക്രമം: മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റേഷന്‍ പരിധിയിലുള്ളചെന്നിലോട് കോളനിയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ബാരി, സബ് ഇന്‍സ്പെക്ടര്‍ വി.ജയചന്ദ്രന്‍ , കോണ്‍സ്റബിള്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

മുഹമ്മദ് ബാരിയ്ക്ക് താടിയെല്ലിനും കാലിനുമാണ് മുറിവേറ്റിട്ടുള്ളത്. തലയ്ക്ക് മുറിവേറ്റ ജയചന്ദ്രനെ കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുനിലിന്റെ പരിക്കുകള്‍ സാരമുള്ളതല്ല.

ബുധനാഴ്ച രാത്രി ഏഴരയോടെ ചെന്നിലോട് കോളനിയിലില്‍ നിന്ന് ലഭിച്ച് ഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംഘം കോളനിയിലെത്തിയത്.തന്റെ മകന്‍ പ്രവീണിനെ ഒരു സംഘം ആളുകള്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് കോട്ടയം ബാബു എന്നയാളാണ് പൊലീസിന് ഫോണ്‍ ചെയ്തത്. വിവരം ലഭിച്ചയുടനെ എസ്ഐ ജയചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ക്കിടക്കുന്ന പ്രവീണിനെയാണ് പൊലിസ് കണ്ടത്. അപ്പാച്ചി ബാബു എന്നായാളുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്നും അവര്‍ക്ക് തന്റെ ദിവസ കൂലിയില്‍ നിന്ന് വിഹിതം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തന്നെ ആക്രമിച്ചതെന്നും പ്രവീണ്‍ പൊലിസിനെ അറിയിച്ചു.

അക്രമികള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് പ്രവീണിനെ ജീപ്പില്‍ കയറ്റി. കോളനിയ്ക്കടുത്തുതന്നെയുള്ള അക്രമികളുടെ കേന്ദ്രത്തിലെത്തിയപ്പോഴാണ് അമ്പതോളം ആളുകള്‍ ചേര്‍ന്ന് ഇരുട്ടില്‍ ആക്രമണം നടത്തിയത്.

പൊലീസ് ജീപ്പ് വളഞ്ഞുവെച്ച് സംഘം ആക്രമണം നടത്തുകയായിരുന്നു. ജീപ്പിനകത്തുണ്ടായിരുന്ന പ്രവീണിനെ സംഘം വെളിയിലെടുത്തിട്ട് പൊലീസിന്റെ മുമ്പിലിട്ട് വീണ്ടും മര്‍ദ്ദിച്ചു.

കൂടുതല്‍ പൊലീസിനെ സ്ഥലത്തേയ്ക്കയക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെയും സംഘം അക്രമം നടത്തി. ചെന്നിലോട് കോളനിയിലെ ദളിത് വിഭാഗക്കാര്‍ ഈ അക്രമി സംഘത്തെ ഭയപ്പെട്ടുകൊണ്ടാണ് ജീവിക്കുന്നതെന്ന് മറ്റ് കോളനി നിവാസികള്‍ പറയുന്നു.

ഇവിടെ കഞ്ചാവ്മുതലുള്ള മയക്കുമരുന്നുകളുടെ വില്പനയും ഉപയോഗവും വ്യാപകമായി നടന്നുവരുന്നുണ്ടെന്നും ജനം പറയുന്നു.

സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പ്രവീണിനെ മര്‍ദ്ദിക്കുന്നതില്‍ അവസാനിച്ചത്. പ്രവീണിന്റെ പിതാവ് ഇടതുപക്ഷ അനുഭാവിയാണ് . മകനെ മര്‍ദ്ദിച്ചവരില്‍ മിക്കവരും യുഡിഎഫുകാരാണെന്ന് അയാള്‍ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട അപ്പാച്ചി ബിജു, കുമാരന്‍, ഷിബു എന്നിവരെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+