Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തുടരുന്നു

കല്‍പ്പറ്റ: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ വന്നശേഷവും ജില്ലയിലെ ധനകാര്യസ്ഥാനങ്ങള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന നടപടികള്‍ തുടരുന്നതായി കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

കാര്‍ഷിക വായ്പകള്‍ക്ക് ഈടാക്കിവരുന്ന ഭീമമായ പലിശ നിരക്ക് കുറയ്ക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം വന്നതിനുശേഷവും വന്‍ പലിശയാണ് ധനകാര്യസ്ഥാപനങ്ങല്‍ കാര്‍ഷിക വായ്പകള്‍ക്ക് ഈടാക്കുന്നത്.

ധനകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്നത് സഹകരണ സ്ഥാപനങ്ങളാണെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത.

ദേശസാല്‍കൃതബാങ്കുകളെല്ലാം 50,000 വരെയുള്ള വായ്പകള്‍ക്ക് ആറ് ശതമാനവും അതിനുമുകളിലുള്ളവയ്ക്ക് 6.5ശതമാനവും മാത്രം പലിശയാണ് ഈടാക്കുന്നത്.

എന്നാല്‍ സഹകരണ ബാങ്കുകളായ വൈത്തിരി ഗ്രാമ വികസന ബാങ്ക്, പനമരത്തെ വയനാട് കാര്‍ഷിക വികസന ബാങ്ക് എന്നിവ പത്ത് ശതമാനം പലിശയാണ് കാര്‍ഷിക വായ്പുകള്‍ക്ക് ഈടാക്കുന്നതെന്ന് ഫാര്‍മേര്‍സ് റിലീഫ് ഫോറം നേതാവായ കെ.വി സനാതനന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+