Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍ ഗുനിയ രോഗത്തിനെതിരെ പ്രതിരോധനടപടികള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.

പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. വിവിധ സംഘടനകളുമായി സഹകരിച്ച് പ്രതിരോധപ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം-അദ്ദേഹം ആവശ്യപ്പെട്ടു.

രോഗം തടയുന്നതിന് മലിനീകരണം നിയന്ത്രിച്ച് കൊതുകുനിവാരണം നടത്തുക മാത്രമാണ് പോവഴി.കൊതുകു നിവാരണത്തിന് കൂട്ടായ പരിശ്രമം വേണം. എന്നാല്‍ ആ തരത്തിലുള്ള പ്രവര്‍ത്തങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല.

വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഈ പ്രശ്നത്തെ രാഷ്ട്രീയമായി കാണാനോ മുതലെടുക്കാനോ ശ്രമിക്കില്ല. നമ്മുടെ നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. അത് എങ്ങനെയെങ്കിലും പരിഹരിക്കേണ്ട ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടത്.

നിയമസഭയില്‍ സബ്മിഷനിലൂടെ താന്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചു.

ഉന്നയിച്ചകാര്യങ്ങളില്‍ ഒന്നുംതന്നെ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല. ഇപ്പോഴത്തെ ഈ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണം.

ലോകത്ത് ഒരിടത്തും ചിക്കന്‍ ഗുനിയയ്ക്കെതിരെയുള്ള മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ രോഗം വരാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കെ.സി.വേണുഗോപാല്‍ എം.എല്‍.എയും ഉമ്മന്‍ചാണ്ടിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+