ചിക്കന്‍ ഗുനിയ: ഡബ്ല്യൂഎച്ച്ഒ സംഘം അഞ്ചിനെത്തും
ആലപ്പുഴ: സംസ്ഥാനത്ത് നിയന്ത്രണാതീതമായ ചിക്കന്‍ഗുനിയ രോഗബാധയെ ചെറുക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ)എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. പ്രതിരോധനടപടികള്‍ വിശകലനം ചെയ്യുന്നതിനായി സംഘടനയിലെ വിദഗ്ധര്‍ വ്യാഴാഴ്ച കേരളത്തിലെത്തുമെന്ന് മന്ത്രി അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ പനി നിയന്ത്രാണാതീതമായി തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തന്റെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി നടപ്പാക്കുന്നില്ല- ശ്രീമതി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക ആരോഗ്യ സംഘടനാ ഭാരവാഹികളെ ഇതിനകസം തന്നെ ചിക്കുന്‍ഗുനിയ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.വളരെ ഗൗരവമായി ഈ വിഷയം എടുക്കണമെന്നും രോഗം പ്രതിരോധിക്കാന്‍ ആവശ്യമായ സഹായവും ഉപദേശവും നല്‍കണമെന്നും അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ദേശീയ നിലവാരത്തിലുള്ള ഒരു വിദഗ്ധസംഘവും ഇവരോടൊപ്പം ഉണ്ടാകും. ഈ മാസം നാലാം തീയതിതന്നെ എത്തണമെന്നാണ് അവരോട് അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ അഞ്ചാം തീയതി എത്താമെന്ന ഉറപ്പാണ് അവര്‍ നല്‍കിയിട്ടുള്ളത്.
ചേര്‍ത്തലയില്‍ നൂറ് പേരുടെ സാമ്പിളുകള്‍ പരിശോധിക്കാനുള്ള താത്ക്കാലിക സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും രോഗം ബാധിച്ച് എത്തുന്നവര്‍ക്ക് അര മണിക്കൂറിനകം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കത്തക്ക വിധത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ പ്രദേശത്തെ ജനങ്ങള്‍ ഒരു പൊതു ശത്രുവിനെ എങ്ങനെ നേരിടണമെന്ന ആവേശത്തോടെ ഈ രോഗത്തിനെതിരെ പ്രവര്‍ത്തിക്കണമെന്നും പരിസര ശുചീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ചിക്കന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെയെല്ലാം കുടുംബത്തിന് ധനസഹായം അനുവദിക്കുമെന്നും രോഗപ്രതിരോധത്തിനുള്ള കിറ്റ് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications