Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യബന്ധന ബോട്ടുകള്‍ക്കായി എല്‍പിജി കിറ്റ്

കൊച്ചി: ഞായറാഴ്ച കൊച്ചിയില്‍ അവസാനിച്ച അഞ്ചാമത് ഇന്ത്യാ ഇന്റര്‍നാഷണല്‍ ബോട്ട് ഷോയില്‍ പ്രദര്‍ശിപ്പിച്ച മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കാവുന്ന എല്‍പിജി സലിണ്ടര്‍ ശ്രദ്ധേയമായി.

സാധരണ ഗതിയില്‍ മണ്ണെണ്ണ ഉപയോഗിക്കുന്നതിന് പകരമായാണ് ഈ സിലിണ്ടര്‍ ഉപയോഗിയ്ക്കുന്നത്. മണ്ണെണ്ണയുടെ അത്രയും സാമ്പത്തിക ബാധ്യത വരുന്നില്ലെന്നതും അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നുവെന്നതുമാണ് പ്രദര്‍ശനത്തില്‍ ഇതിനെ ശ്രദ്ധേയമാക്കിയത്.

ഡെറാഡൂണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഗ്യാസ് ടെക് ഇലക്ട്രോണിക്സാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇവരുടെ തന്നെ സഹോദര സ്ഥാപനമായ അല്‍ഫ ഇക്കോ സിസ്റംസ് വഴിയാണ് ഇത് വിറ്റഴിയ്ക്കുന്നത്.

2006 ആദ്യമാണ് ഇത് ഗുജറാത്തില്‍ പ്രചാരത്തില്‍ വന്നത്. വളരെപ്പെട്ടന്നുതന്നെ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇത് വന്‍ പ്രചാരം നേടുകയും ചെയ്തുവെന്ന് അല്‍ഫാ ഇക്കോ സിസ്റംസിലെ ആശിഷ് ഷാ പറഞ്ഞു.

ഗുജറാത്തില്‍ ഇത്തരം 5,000 എല്‍പിജി കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ടു സ്ട്രോക്ക്, ഫോര്‍ സ്ട്രോക്ക് എഞ്ചിനുകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ക്ക് ഇത് അനുയോജ്യമാണെന്നും ഷാ പറഞ്ഞു.

ടു സ്ട്രോക്ക് എന്‍ജിനുകള്‍ക്കുള്ള കിറ്റിന് 9,000രൂപയും ഫോര്‍ സ്ട്രോക്ക് എന്‍ജിനുവേണ്ടിയുളളതിന് 6,500രൂപയുമാണ് വില. കടലില്‍ യാത്രചെയ്യുമ്പോള്‍ ഒരുമണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിനായി ഇതില്‍ 750ഗ്രാം ഇന്ധനം മാത്രമേ വേണ്ടിവരുന്നുള്ളു.

എന്നാല്‍ ഇതേ സമയം മണ്ണെണ്ണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത്രയും സമയത്തേയ്ക്ക് അഞ്ച് ലിറ്ററെങ്കിലും ആവശ്യമായി വരും-ബോട്ട് ഷോയിലെ ന്യൂ ടെക്നോളജി കാറ്റഗറിയില്‍ സമ്മാനജേതാവ് കൂടിയായ ഷാ വിശദീകരിച്ചു.

എന്നാല്‍ 2005ല്‍ ഇത്തരം കിറ്റുകള്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിച്ചെങ്കിലും അതില്‍ കാര്യമായ ഗുണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷന്‍മാന്‍ സൊസൈറ്റീസിന്റെ മേധാവി വി. വിവേകാനന്ദന്‍ പറഞ്ഞു.

ഹിന്ദുസ്ഥന്‍ പെട്രോളിയം കോര്‍പ്പറേഷനും മറ്റു ചില സ്ഥാപനങ്ങളും ഈ മാതൃകയിലുള്ള കിറ്റുകള്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ടെന്നും അല്‍ഫാ സിസ്റംസ് അവകാശപ്പെടുന്നതുപോലെ ഇതിന്റെ വിലയിലും ചിലവിലും ലാഭം വരുകയാണെങ്കില്‍ ഒരുമാസത്തിനകം തന്നെ ഇതിന് പ്രചാരം കിട്ടുമെന്നതില്‍ സംശയമില്ലെന്നും വിവേകാനന്ദന്‍ പറഞ്ഞു.

കേരളത്തിലെ മത്സ്യഫെഡ് അധികൃതരോട് ഇതിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി എസ് ശര്‍മ്മ പറഞ്ഞു.

ഇത്തരം കിറ്റുകള്‍ക്ക് സര്‍ക്കാര്‍ 15,000രൂപ വരെ സബ്സിഡി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+