കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ അത്യാഹിത നിവാരണ സമിതി രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: വരുന്ന തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെ സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാഹിത നിവാരണ സമിതി രൂപീകരിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പൊലീസ്, അിശമന സേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കും സമതി. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തിലായിരിക്കും സമതി പ്രവര്‍ത്തിക്കുക.

തീര്‍ത്ഥാടനകാലത്ത് സന്നിധാനത്ത് 4710 പൊലീസുകാരെയും പമ്പയില്‍ 3415 പൊലീസുകാരെയും നിയോഗിക്കാനാണ് തീരുമാനമായത്. കഴിഞ്ഞ തവണ രണ്ടിടത്തുംകൂടി അയ്യായിരത്തോളം പൊലീസുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇടുക്കി, കോട്ടയം, പത്തനം തിട്ട ജില്ലകളില്‍ ഇരുപത് ശതമാനം പൊലീസുകാരെ അധികം നിയമിക്കും. തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെ വിട്ടുകിട്ടുന്നതിനായി അവിടങ്ങളിലെ ഡിജിപിമാനോട് ആഭ്യര്‍ത്ഥിക്കാന്‍ ആഭ്യന്തരമന്ത്രി കേരള ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വന്‍ ജനക്കൂട്ടമുണ്ടാകുന്ന ഉത്സവവേളകളില്‍ ആരാധനാലയങ്ങള്‍ക്കുനേരെ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ് പ്രകാരമാണ് ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X