Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡല-മകരവിളക്കു കാലത്ത് 10,000 കോടിയുടെ വരുമാനം

പത്തനംതിട്ട: ശബരിമലയിലെ രണ്ടു മാസം നീളുന്ന മണ്ഡല-മകരവിളക്ക് കാലത്ത് നികുതികളിലൂടെയും മറ്റും 10,000 കോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

മണ്ഡല, മകരവിളക്ക് കാലത്ത് തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് കോടി വരെ അയ്യപ്പഭക്തരാണ് ശബരിമലയിലെത്തുന്നത്. തീര്‍ത്ഥാടന സമയത്ത് ഒരു ഭക്തന്‍ 500 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലാണ് സംസ്ഥാനത്ത് ചെലവഴിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഈ വരുമാനം ലഭിക്കുന്നത്. ശബരിമലയിലെ ഉത്സവം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ 1000 കോടി രൂപയാണ് ചെലവിടുന്നത്.

ഇത്തവണത്തെ മണ്ഡല-മകരവിളക്കു കാലത്ത് ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ കേരളത്തിലേക്ക് ബസ് സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+