കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് വിഭജന ഉത്തരവ് ഡിസംബറില്‍ പുറപ്പെടുവിയ്ക്കും:കോടിയേരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയെ ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനുമുള്ള രണ്ട് വിഭാഗങ്ങളാക്കി വിഭജിച്ച് കൊണ്ടുള്ള ഉത്തരവ് ഡിസംബര്‍ 31ന് മുമ്പുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച ഡജിപി സുകുമാരന്‍ നായര്‍ കമ്മറ്റി ജനുവരിയില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്- കോടിയേരി പറഞ്ഞു.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സേനയെ വിഭജിയ്ക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിലാണ് ഇത് നടപ്പാക്കുക. ഈ നഗരങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് സ്ഥലങ്ങളില്‍ ഇത് നടപ്പാക്കുക. ഇതിനായി സേനയുടെ അംഗബലം കൂട്ടും-മന്ത്രി വ്യക്തമാക്കി.

ട്രഷറി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കേരളത്തില്‍ ഒരു ഐ.ആര്‍ ബറ്റാലിയന്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനോട് ദില്ലി സന്ദര്‍ശനവേളയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയുടെ പല നിര്‍ദ്ദേശങ്ങളോടും എതിര്‍പ്പുള്ളതിനാല്‍ കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പുതിയഗുണ്ടാ ഓഡിനന്‍സിന് മന്ത്രിസഭയുടെഅംഗീകാരം ലഭിച്ച സാഹചര്യത്തില്‍ നിയമം എത്രയും പെട്ടന്ന് നടപ്പാക്കും. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാലുടന്‍തന്നെ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

വ്യാജ സി.ഡി റെയ്ഡ് സംബന്ധിച്ച് എന്തെങ്കിലും തടസ്സം എപ്പോഴെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ തന്നെ അത് അറിയിക്കണമെന്ന് ഐ.ജി. ഋഷിരാജ് സിംഗിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X