കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍

  • By Staff
Google Oneindia Malayalam News

കുറ്റ്യാടി(കോഴിക്കോട്): സ്കൂള്‍ ആരോഗ്യ പദ്ധതി പ്രകാരമുള്ള പ്രതിരോധ കുത്തിവെയ്പിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് വടകതാലൂക്കില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു.

യുഡിഎഫ്, ബിജെപി, എന്‍സിപി എന്നിവയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

വട്ടോളി നാഷണല്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രൂപിഷ(15)ആണ് മരിച്ചത്. വട്ടോളി കൊന്നയുള്ള പറമ്പത്ത് രാജന്റെ മകളാണ് രൂപിഷ.

കുത്തിവെയ്പിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്ന് കുട്ടികളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നവംബര്‍ 23ന് കുത്തിവെയ്പെടുത്ത നൂറോളം വിദ്യാര്‍ത്ഥികളെ ചര്‍ദ്ദിയും വിറയലും ഉണ്ടായതിനെത്തുടര്‍ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച വിദ്യാര്‍ത്ഥിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രശ്നത്തില്‍ നാഷണല്‍ ഹൈസ്കൂളിന് നേരെ അക്രമമുണ്ടായി. സ്കൂളിലെ സ്പോര്‍ട്സ് വിഭാഗത്തിന് ചിലര്‍ തീവെച്ചു. പ്രധാനാധ്യാപകനടക്കമുള്ള സ്കൂള്‍ ജീവനക്കാരെ ജനങ്ങള്‍ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തു.

ലാത്തിവീശിയും ടിയര്‍ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് പ്രശ്നം ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ നാദാപുരം എആര്‍ക്യാംപ് പൊലീസ് കോണ്‍സ്റബിള്‍ ദിനേശിന് പരുക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ രണ്ടുടത്തുവെച്ച് കല്ലേറുണ്ടായി.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമെന്ന് ബിജെപിയും എന്‍സിപിയും യുഡിഎഫും ആരോപിച്ചു. അസുഖം ബാധിച്ച കൂടുതല്‍ കുട്ടികളെ മെഡിക്കള്‍ കോളജിലേയ്ക്കു കൊണ്ടുപോകേണ്ടിവരുന്ന സാധ്യത കണക്കിലെടുത്ത് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം കുത്തിവെയ്പു മൂലമുണ്ടായതല്ലെന്നും തലച്ചോറിനെ ബാധിയ്ക്കുന്ന വൈറല്‍ പനിമൂലമാണെന്നും കുത്തിവെയ്പെടുത്തവര്‍ ഭയപ്പെടേണ്ടതില്ലെന്നും ഡിഎംഒ ഡോ. ദാമോധരന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X