Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎം ബിരുദധാരി കാന്റീന്‍ നടത്തുന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബിരുദധാരി ഗുജറാത്ത് സെക്രട്ടേറിയറ്റില്‍ കാന്റീന്‍ നടത്താനൊരുങ്ങുന്നു.

അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയിട്ടും ഉന്നത ജോലികള്‍ അന്വേഷിച്ചുപോകാതെ ഇഡ്ഡലി നിര്‍മ്മാണം തൊഴിലാക്കുകയും സ്ഥിരോത്സാഹത്തോടെ തുടങ്ങിയ സംരംഭത്തെ 50,000ത്തോളം ശാഖകളിലേയ്ക്ക് വ്യാപിപ്പിയ്ക്കുകയും ചെയ്ത ഇരുപത്തൊമ്പതുകാരനായ ശരത് ബാബുവാണ് ഗുജറാത്ത് സെക്രട്ടേറിയറ്റില്‍ കാന്റീന്‍ നടത്തിപ്പിനൊരുങ്ങുന്നത്.

ഒരു സ്കൂളിലെ പാചകജോലി ചെയ്താണ് അമ്മ ബാബുവിനെ പഠിപ്പിച്ചത്. ഉന്നത ബിരുദം നേടിയെങ്കിലും ജീവിത്തിന് താങ്ങായ പാചകംതന്നെ തൊഴിലാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു ഫുഡ് കിംഗ് എന്ന കാറ്ററിംഗ് കമ്പനിയിടെ ഉടമയായ ബാബു.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ഒരുക്കുന്ന കാന്റീനിലെ അലങ്കാരങ്ങളും ചിത്രപ്പണികളുമെല്ലാം ഇതിനകംതന്നെ ബാബു തീരുമാനിച്ചുകഴിഞ്ഞു. ഗുജറാത്ത് സംസ്കാരത്തിനും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കിയാണ് കാന്റീനിനുള്ളിലെ അലങ്കാരപ്പണികള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ കാന്റീന്‍ തുടങ്ങാന്‍ വേണ്ട എല്ലാ കാര്യങ്ങളും തയ്യാറാകുമെന്ന് ഗുജറാത്ത് സര്‍ക്കാറിന്റെ പൊതുഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ജെ.എല്‍ പാട്ടീല്‍ പറഞ്ഞു. പൊതുഭരണ വകുപ്പാണ് കാന്റീന്‍ നടത്തിപ്പിനുള്ള കരാന്‍ ബാബുവിനെ ഏല്‍പ്പിച്ചത്.

പഞ്ചാബി രീതീയിലും ദക്ഷിണേന്ത്യന്‍ രീതിയിലും ഗുജറാത്തിന്റെ തനത് രീതിയിലുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളായിരിക്കും കാന്റീനില്‍ പ്രധാനമായും ലഭ്യമാക്കുക. 5000 സര്‍ക്കാറുദ്ദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെത്തുന്ന 2000ഓളം മറ്റാളുകളും ഉള്‍പ്പെടെ പ്രതിദിനം 7000 ആളുകളെങ്കിലും ഭക്ഷണത്തിനായി കാന്റീനില്‍ എത്തുമെന്നാണ് കണക്കൂകൂട്ടല്‍ .

സംസ്ഥാനത്തെ സേവിക്കുന്നവര്‍ക്ക് ഭക്ഷണമൊരുക്കുക എന്നതില്‍ ഒരു പ്രത്യേക സുഖമുണ്ട്. തീര്‍ത്തും വ്യത്യസ്തവും തൃപ്തികരവുമായ ഒരു ഭക്ഷണരീതി അവര്‍ക്കു നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം- ബാബു പറയുന്നു.

ഇതുപോലെ നഗരത്തിലെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം ബാബു കാന്റീനുകള്‍ നടത്തുന്നുണ്ട്.

8.75ലക്ഷം രൂപയുടെ ബാങ്ക് വായ്പയും റോട്ടറി ക്ലബ്ബ് നല്‍കുന്ന പലിശരഹിത വായ്പയായ മൂന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണ് 2006 മെയ് 10ന് ബാബു കാറ്ററിംഗ് ബിസിനസ് തുടങ്ങിയത്. ഡിസംബര്‍ ആയപ്പോഴേയ്ക്കും വായ്പതുക തിരിച്ചടയ്ക്കാന്‍ ബാബുവിന് കഴിഞ്ഞു. മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് ബിസിനസ് വ്യാപിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പും ഈ യുവാവ് തുടങ്ങിക്കഴിഞ്ഞു.

ഐഐഎ-എ പൂര്‍വവിദ്യാര്‍ത്ഥി അസോസിയേഷന്റെ സഹായത്തോടെ ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേയ്ക്കാണ് അടുത്തതായി ഫുഡ് കിംഗ് കാറ്ററിംഗ് കമ്പനി രംഗപ്രവേശം നടത്താനിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+