Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷാ മേഖലയില്‍ അംഗരക്ഷകനുമായെത്തിയ സംഭവത്തില്‍ അന്വേഷണം

സുരക്ഷാ മേഖലയില്‍ അംഗരക്ഷകനുമായെത്തിയ സംഭവത്തില്‍ അന്വേഷണം
വെള്ളി, ഡിസംബര്‍ 22, 2006

കൊച്ചി: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനവേളയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(സിയാല്‍) മാനേജിംഗ് ഡയറക്ടറുടെ തോക്കുധാരിയായ അംഗരക്ഷകന്‍ സുരക്ഷാ മേഖലയില്‍ കടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയനാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ഡിസംബര്‍ 19 ചൊവ്വാഴ്ച രാഷ്ട്രപതി കൊച്ചിയിലെത്തിയപ്പോള്‍ മറൈന്‍ ഡ്രൈവ് മൈതാനത്ത് ഒരുക്കിയ വിഐപി റിസപ്ഷനിലേയ്ക്കാണ് സിയാല്‍ എംഡി ശ്രീരാം ഭരത് തോക്കുധരിച്ച അംഗരക്ഷകനുമായി എത്തിയത്.

രാഷ്ട്രപതി എത്തുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് പ്രത്യേക ക്ഷണിതാവായ ശ്രീരാം ഭരത് എത്തിയത്. ഈ സംഭവം വിവാദമായതിനെത്തുടര്‍ന്ന് അംഗരക്ഷകനായ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്.

അതേ സമയം ശ്രീരാം ഭരത് ആവശ്യപ്പെട്ടാല്‍ അംഗരക്ഷകനായി വീണ്ടും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ നല്‍കുകമാത്രമാണ് സിഐഎസ്എഫിന്റെ ജോലിയെന്നും ഇവര്‍ക്ക് എവിടെവെര ചെല്ലാമെന്നത് തീരുമാനിക്കേണ്ടത് അതത് സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും സിഐഎസ്എഫ് കമാഡന്റ് സുരേഷ് ബാബു പറഞ്ഞു.

ഹെലിപ്പാഡില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് റിസപ്ഷന്‍ ഏരിയ തയ്യാറാക്കിയിരുന്നത്. ഇവിടെ പ്രത്യേകമായി ക്ഷണിച്ചവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കിയിരുന്നുള്ളു.

വിഐപികളുടെ ഗണ്‍മാന്‍മാര്‍ക്ക് സാധാരണ നിലയില്‍ ഇത്തരം മേഖലകളില്‍ പ്രവേശനം നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് സന്ദര്‍ശന പാസ് പോലുമില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥനുമായി ശ്രീരാം റിസപ്ഷനിലെത്തിയത്. ഈ സുരക്ഷാ വീഴ്ച ഉണ്ടായത് കണ്ട ഉടന്‍ തന്നെ പൊലീസുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥനെ തിരിച്ചയയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന സമയത്ത് വാഹനവ്യൂഹത്തിന് വഴിതെറ്റിയ സുരക്ഷാ വീഴ്ച കേന്ദ്രതലത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഏറെ ശ്രദ്ധയോടെയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നതെങ്കിലും വീണ്ടും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+