Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാര്‍പാടം പദ്ധതിയ്ക്ക് സുരക്ഷാ ഭീഷണിയില്ല: ടി. ആര്‍ ബാലു

കൊച്ചി: വല്ലാര്‍പാടം പദ്ധതിയ്ക്ക് സുരക്ഷാഭീഷണിയില്ലെന്ന് കേന്ദ്ര തുറമുഖ മന്ത്രി ടി.ആര്‍ ബാലു വ്യക്തമാക്കി. രാജ്യത്തെ തുറമുഖങ്ങളുടെ വികസനം ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തെ സംബന്ധിച്ച് വല്ലാര്‍പാടം പദ്ധതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പദ്ധതി നല്ല രീതിയില്‍ തന്നെയാണ് പുരോഗമിക്കുന്നത്. ഒരു ആശങ്കയുടെ കാര്യവും പദ്ധതി സംബന്ധിച്ച് ആവശ്യമില്ല.

പദ്ധതി പ്രദേശത്തേയ്ക്കുള്ള റോഡ്, റെയില്‍ സംവിധാനങ്ങളുടെ പണി മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ഇതിനെതിരെ വടുതലയില്‍ ജനങ്ങള്‍ ചെറിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹരിക്കുകയാണെങ്കില്‍ വല്ലാര്‍പാടം പദ്ധതി നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും -മന്ത്രി അറിയിച്ചു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന ഒരു പദ്ധതിയാണെന്നാണ് മന്ത്രി മറുപടി നല്‍കിയത്. വിഴിഞ്ഞം പദ്ധതിക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടില്ല.അതുകൊണ്ട് വിഴിഞ്ഞം പദ്ധതി ചര്‍ച്ച ചെയ്യപ്പെട്ടില്ല- അദ്ദേഹം വ്യക്തമാക്കി.

തുറമുഖ വികസനം സംബന്ധച്ച് പ്രധാനപ്പെട്ട 307 പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. 2020 ഓടെ തുറമുഖ മേഖലയില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപം ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും ഇതില്‍ 60 ശതമാനം സ്വകാര്യമേഖലയില്‍ നിന്നുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ വച്ച് നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരൊന്നും പങ്കെടുക്കാതിരുന്നതിനെ ബാലു കുറ്റപ്പെടുത്തി. ഈ നീക്കം നിരാശയുണ്ടാക്കുന്നതാണ്. യോഗത്തെ സംബന്ധിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചതുപോലെ തന്നെ കേരളത്തെയും അറിയിച്ചിരുന്നു. ഈ യോഗത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗോവയെ പ്രതിനിധീകരിച്ചെത്തിയത് മുഖ്യമന്ത്രി പ്രതാപ്സിംഗ് റാണെയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+