Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറികളില്‍ ബുര്‍ഖധാരികള്‍ക്ക് വിലക്ക്

പൂനെ: മഹാരാഷ്ട്രയിലെ ജ്വല്ലറികളില്‍ ബുര്‍ഖ നിരോധിക്കുന്നതായി മഹാരാഷ്ട്ര ജ്വല്ലേസ് അസോസിയേഷന്‍ അറിയിച്ചു. ഇനിമുതല്‍ ബുര്‍ഖ ധരിച്ച് സ്വര്‍ണം വാങ്ങാനെത്തുന്നവരുമായി കച്ചവടം നടത്തില്ലെന്നാണ് ജ്വല്ലറിയുടമകളുടെ തീരുമാനം.

ഇതിനുപിന്നില്‍ മതപരമായ കാരണങ്ങള്‍ ഒന്നുമില്ലെന്ന് ഉടമകള്‍ അറിയിച്ചു. കടയില്‍ ബുര്‍ഖ ധരിച്ചെത്തുന്നവര്‍ വ്യാപകമായി മോഷണം നടത്തുന്നതിനെത്തുടര്‍ന്നാണ് ഉടമകള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

കണ്ണുകളൊഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമായതിനാല്‍ ബുര്‍ഖ ധരിച്ച് കടയിലെത്തുന്നത് ആരാണെന്ന് തിരിച്ചറിയാന്‍ കടയുടമകള്‍ക്ക് കഴിയില്ല. മാത്രമല്ല കടയിലെ പ്രവര്‍ത്തനങ്ങളെല്ലാം പരിശോധിയ്ക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ക്യാമറകളിലും ബുര്‍ഖ ധാരികളെ തിരിച്ചറിയാന്‍ കഴിയില്ല. ഇത് ഇത്തരത്തില്‍ കളവ് നടത്തുന്നതിന് മോഷ്ടാക്കള്‍ക്ക് സഹായകമാകുന്ന സ്ഥിതിയുണ്ട്. ഇതിനെത്തുടര്‍ന്നാണ് ജ്വല്ലറികളില്‍ ബുര്‍ഖ നിരോധിയ്ക്കുകയെന്ന തീരുമാനത്തില്‍ കടയുടമകള്‍ എത്തിച്ചേര്‍ന്നത്.

നിരോധനം നടപ്പിലാക്കുന്നതിനായി കടയ്ക്കുപുറത്ത് ഈ നിര്‍ദ്ദേശം കാണിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നതിനായി അനുമതി നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ജ്വല്ലേസ് അസോസിയേഷന്‍ പ്രസിഡന്റ് ഫത്തേചന്ദ് രങ്ക പറഞ്ഞു.

ബുര്‍ഖ ധരിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് സ്വര്‍ണം നല്‍കണമെങ്കില്‍ ഒന്നുകില്‍ മതിയായ രീതിയില്‍ ആരാണെന്ന് വ്യക്തമാക്കാന്‍ തയ്യാറാവുകയോ അല്ലെങ്കില്‍ കടയില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ മുഖം കാണിയ്ക്കാന്‍ തയ്യാറാവുകയോ ചെയ്യണമെന്നാണ് കടയുടമകള്‍ പറയുന്നത്.

മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ജ്വല്ലറി മോഷണങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളളില്‍ മാത്രം നടന്ന മുപ്പതിലേറെ മോഷണങ്ങളില്‍ 15കോടിയോളം രൂപയാണ് വിവിധ ജ്വല്ലറിയുടമകള്‍ക്ക് നഷ്ടം വന്നത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്- രങ്ക പറയുന്നു.

ബുര്‍ഖ ധരിച്ചെത്തിയ ഒരു സ്ത്രീ ഒരു ജ്വല്ലറിയില്‍ നടത്തിയ കവര്‍ച്ച റക്കോര്‍ഡ് ചെയ്തതിന്റെ സിഡി സഹിതമാണ് ഈ വിവാദ തീരുമാനംനടപ്പാക്കാനുള്ള അനുമതിക്കായി അസോസിയേഷന്‍ സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ലെങ്കില്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 1വരെ കടകള്‍ അടച്ചിടാന്‍ പൂനെ ജില്ലാ ജ്വല്ലേസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട് .

ബുര്‍ഖ ധരിച്ചെത്തുന്നവരുമായി കച്ചവടം നടത്തില്ലെന്ന കടയുടമകളുടെ തീരുമാനം ശരിയല്ലെന്നും ബുര്‍ഖ ധരിച്ചെത്തുന്നവരെ ശ്രദ്ധിയ്ക്കുന്നതിനായി ഒരു സ്ത്രീ ജോലിക്കാരിയെ നിര്‍ത്തുന്നതുപോലുള്ള മറ്റു പോംവഴികള്‍ നടപ്പാക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+