കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോടി ശമ്പളമുള്ള ജോലി നിരസിച്ച് ബിസിനസിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിയ്ക്കുന്ന ജോലിയും ശംബളവും ഇതിനകം തന്നെ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. എന്നാല്‍ ഒരു കോടിയോളം ശമ്പളം ലഭിയ്ക്കുന്ന ജോലി വേണ്ടെന്ന് വെച്ച് ഒരു പരീക്ഷണമായി സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങുവാനുള്ള തീരുമാനം ആരിലും ആശ്ചര്യമുണ്ടാക്കുന്നതാണ്.

അബമ്മദാബാദ് ഐഐഎമ്മിലെ ആറ് ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരായ ദെബാശിശ് ചക്രവര്‍ത്തിയും വിനീത സിംഗുമാണ് ഒരു കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്ത ജോലി തികഞ്ഞ നിശ്ചയ ദാര്‍ഢ്യത്തോടെ നിരസിച്ചത്.

ഡ്യൂച്ചേ ബാങ്കാണ് ഒരു കോടി ഇന്ത്യന്‍ രൂപ ശമ്പളത്തില്‍ ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. സ്വന്തമായി ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇത്രയും വലിയ തുക ലഭിയ്ക്കുമെന്നറിഞ്ഞിട്ടും ആ ജോലി വേണ്ടെന്ന് വെച്ചതെന്ന് ദേബാശിഷ് വിശദീകരിയ്ക്കുന്നു.

മൂന്ന് സഹപാഠികളുമായി ചേര്‍ന്ന് സ്വന്തം നിലയില്‍ സ്ത്രീകള്‍ക്കുള്ള അടിവസ്ത്രങ്ങളുടെ വ്യാപാരരംഗത്ത് ചുവടുറപ്പിക്കാനാണ് സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ച് ഐഐഎമ്മില്‍ പഠിയ്ക്കാനെത്തിയ ദേബാശിശിന്റെ തീരുമാനം.

ജോലി നിരസിച്ച വിനീതയും ദെബാശിശിനൊപ്പം ഈ സംരംഭത്തില്‍ കൂട്ടുചേരുന്നുണ്ട്. സഹപാഠികളായ ബുഷാന്‍ ദാബിര്‍, വിശാല്‍ പ്രഭു ഖാന്‍ എന്നിവരാണ് ചക്രവര്‍ത്തിയ്ക്കും വിനീതയ്ക്കുമൊപ്പമുള്ളത്.

സ്ത്രീകളുടെ അടിവസ്ത്ര വ്യാപാര രംഗത്തെ കുറിച്ച് ഇവര്‍ നടത്തിയ വിശദമായ പഠനത്തില്‍ നിന്നും കിട്ടിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇവര്‍ പുതിയ സംരംഭത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടുത്തവര്‍ഷം സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ മുന്നോട്ടുപോവുകയാണ് ഇവര്‍ നാലുപേരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X