കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ നര്‍ത്തകികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: ഡാന്‍സ് ബാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ബാര്‍ നര്‍ത്തകികള്‍ മുംബൈയില്‍ അടുത്ത മാസം നടക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിമാരായോ ആയിരിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് മുന്‍ ബാര്‍ നര്‍ത്തകിമാര്‍ വ്യക്തമാക്കി. ഫിബ്രവരി ഒന്നിനാണ് തിരഞ്ഞെടുപ്പ്.

ബ്രൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 227 സീറ്റുകളില്‍ 50-52 സീറ്റുകളില്‍ ബാര്‍ നര്‍ത്തകിമാര്‍ മത്സരിക്കും.

2005ലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഡാന്‍സ് ബാറുകള്‍ നിരോധിച്ചത്. യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുവെന്നും വേശ്യാവൃത്തിയും കുറ്റകൃത്യങ്ങളും പെരുകാന്‍ കാരണമാകുന്നുവെന്നും പറഞ്ഞാണ് ബാര്‍ ഡാന്‍സുകള്‍ നിരോധിച്ചത്. നിരോധനത്തെ തുടര്‍ന്ന് 75,000 ഓളം ബാര്‍ നര്‍ത്തകികളാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലി തേടി പോകേണ്ടിവന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X