കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിന്‍ഫ്ര നിക്ഷേപക സംഗമം നടത്തുന്നു

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: ജില്ലയില്‍ കിന്‍ഫ്ര സ്ഥാപിച്ച ചെറുകിട വ്യവസായ പാര്‍ക്കില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിനായി ജനവരി 13ന് നിക്ഷേപക സംഗമം നടത്തുന്നു. ശനിയാഴ്ച കാലത്ത് 9.30 മുതല്‍ മുനിസിപ്പല്‍ സ്റേഡിയത്തിലാണ് സംഗമം നടക്കുക.

കാസര്‍കോഡ് നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാറി 250 ഏക്കര്‍ സ്ഥലത്താണ് കിന്‍ഫ്ര ചെറുകിട വ്യവസായ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 60 ഏക്കറോളം സ്ഥലം വിവിധ യൂണിറ്റുകള്‍ തുടങ്ങാന്‍ പാകത്തില്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്.

ഏകജാലക സംവിധാനം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് നിക്ഷേപക സംഗമത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത.

വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളിലായി ഇതിനകം തന്നെ 17 യൂണിറ്റുകള്‍ തുടങ്ങിയിട്ടുണ്ട്.

കാസര്‍കോട്ട് സ്ഥാപിച്ച കേന്ദ്രത്തില്‍ താമസിയാതെ തന്നെ ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍, മികച്ച റോഡുകള്‍, ആരോഗ്യ സംരക്ഷണകേന്ദ്രം തുടങ്ങിയവയും പ്രദര്‍ശന പരിശീലനകേന്ദ്രം, വിനോദകേന്ദ്രം, ബാങ്ക് , പോസ്റ് ഓഫീസ് എന്നിവയും സജ്ജീകരിക്കും.

90 വര്‍ഷത്തെ കാലാവധിയില്‍ ഏക്കറിന് 2,40,000 രൂപ നിരക്കിലാണ് നിക്ഷേപകര്‍ക്ക് പാര്‍ക്കില്‍ സ്ഥലം നല്‍കുക. ഇതുകൂടാതെ നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ ഫണ്ടുകളും രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപം നടത്തുന്നവര്‍ക്ക് ആകര്‍ഷകമായ രീതിയിലുള്ള ഇന്‍സെന്റീവ്, പരിശീലനം, സാങ്കേതിക സഹായം എന്നിവയും കിന്‍ഫ്ര നല്‍കുന്നുണ്ട്.

മാംഗളൂര്‍ റഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്, എവര്‍സ്റാര്‍ ഇന്ത്യ അഗ്രോ ഇന്റസ്ട്രീസ്, അബീദീപ് ഇന്റര്‍ലോക്ക് പാവേസ്, കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫേര്‍ സൊസൈറ്റി തുടങ്ങി 29ഓളം നിക്ഷേപകര്‍ ഇതിനകം തന്നെ തങ്ങളുടെ യൂണിറ്റുകള്‍ക്കായി നിക്ഷേപം നടത്തിയിട്ടുണ്ട്.

മംഗലാപുരം വിമാനത്താവളത്തോട് അടുത്തുകിടക്കുന്നതും ആവശ്യത്തിന് ജലലഭ്യതയുള്ളതുമായ പ്രദേശമായതിനാല്‍ നിക്ഷേപകര്‍ക്ക് വന്‍സാധ്യത നല്‍കുന്ന ഒരു സംരംഭമായിരിക്കും ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X