കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധക്കടത്ത്: ജേക്കബ് പുന്നൂസ് അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദുബായില്‍ നിന്നും കൊച്ചി തുറമുഖത്തെത്തിയ കണ്ടെയ്നറില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി ജേക്കബ് പുന്നൂസിനെ നിയോഗിച്ചു.

സംഭവത്തെക്കുറിച്ചന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ജേക്കബ് പുന്നൂസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആയുധ കടത്തിന് പിന്നിലെ തീവ്രവാദി ബന്ധം, കേരളത്തില്‍ ഇവ എത്തിച്ചതിനുപിന്നിലെ ലക്ഷ്യം എന്നീകാര്യങ്ങളാണ് ഇന്റലിജന്‍സ് പ്രധാനമായും അന്വേഷിക്കുക.

ദുബായില്‍ നിന്ന് മട്ടാഞ്ചേരിയിലെ പ്രീമിയര്‍ എക്സ്പോര്‍ട്ടേഴ്സിന്റെ പേരില്‍വന്ന ചരക്കുകളിലാണ് തോക്കുകള്‍ ഒളിപ്പിച്ച് കടത്തിയത്. പ്ലാസ്റിക് ഫര്‍ണിച്ചര്‍ എന്ന് രേഖപ്പെടുത്തി കൊണ്ടുവന്ന പെട്ടികളില്‍ 47പിസ്റളുകളും 35എയര്‍ഗണ്ണുമാണ് ഉണ്ടായിരുന്നത്.

തൃശ്ശൂര്‍ ചാവക്കാട് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ രായമരയ്ക്കാര്‍ ഉരിലപറമ്പില്‍ കോയ എന്നയാള്‍ക്കുവേണ്ടിയുള്ളതായിരുന്നു ചരക്കുകള്‍. കോയയുടെ വസതിയില്‍ പൊലീസിന്റെ സഹായത്തോടെ കസ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. പ്രീമിയര്‍ എക്സ്പോര്‍ട്ടേസിന്റെ ഉടമ നിത്യാനന്ദ പൈയെ ചോദ്യം ചെയ്യുന്നതിനായി കസ്റംസ് കസ്റഡിയിലെടുത്തിട്ടുണ്ട്.

ഐജി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ടിസ്സന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്തെ കണ്ടെയ്നര്‍ ഏജന്‍സിയായ ഏഷ്യന്‍ ടെര്‍മിനലില്‍ എത്തിയ കണ്ടെയ്നറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സൈന്യത്തിലും പൊലീസിലും പരിശീലനത്തിനായി ഉപയോഗിക്കുന്നതരത്തിലുള്ളതാണ് കണ്ടെത്തിയ തോക്കുകള്‍.

മലേഷ്യയില്‍ നിന്ന് ദുബായ് വഴിവന്ന മിന്‍ചുങ് എന്ന കപ്പലിലാണ് ആയുധങ്ങള്‍ അടങ്ങിയ കണ്ടെയ്നര്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 29ന് തുറമുഖത്തെത്തിയ കപ്പല്‍ കണ്ടെയ്നര്‍ ഇറക്കിയ ശേഷം നാലിനാണ് തിരിച്ച് പോയത്. ആയുധങ്ങള്‍ അടങ്ങിയ കണ്ടെയ്നര്‍ ശനിയാഴ്ചയാണ് ഏഷ്യന്‍ ടെര്‍മിനലിന്റെ ഗോഡൗണില്‍ എത്തിയത്.

കസ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്. 45പെട്ടികള്‍തുറന്നുകഴിഞ്ഞപ്പോള്‍ത്തന്നെ 84 തോക്കുകള്‍ ലഭിച്ചിട്ടുണ്ട്. കസ്റംസ് കമ്മിഷണര്‍ ഡിഡി ഇംഗ്റ്റി പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി വൈകുംവരെ പരിശോധന നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X