അജിതയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി: അന്വേഷി പ്രസിഡന്റ് കെ.അജിതയ്ക്കും അഭിഭാഷക കെ.വി.ഭദ്രകുമാരിക്കുമെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവായി.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന അജിതയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഈ നടപടി. ഹര്‍ജി തളളിയ കോടതിയലക്ഷ്യ നോട്ടീസ് അയച്ചതിലൂടെ കോടതി അപൂര്‍വമായ നടപടിയാണ് കൈകൊണ്ടിരിക്കുന്നത്.
ഹര്‍ജിയോടൊപ്പം ഹാജരാക്കിയ ചീഫ് ജസ്റിസിന് അയച്ച കത്തിലെ പരാമര്‍ശങ്ങള്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയാണ് ജസ്റിസ് കെ.വി.തങ്കപ്പന്‍ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ന്യായാധിപന്മാരെ ഭീഷണിപ്പെടുത്താനും ജുഡീഷ്യറിയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ക്കും കാരണമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതിയ്ക്കെതിരെ പരാതിയുണ്ടെങ്കില്‍ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നും ജസ്റിസ് കെ.വി.തങ്കപ്പന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ഐസ്ക്രീം കേസില്‍ രഹസ്യവിചാരണ നടത്താനും വിചാരണ കോടതി മാറ്റാനും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാനും ഉത്തരവിട്ടത് ജസ്റിസ് കെ.തങ്കപ്പനായിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതികളെ വിട്ടതിന് എതിരെയുള്ള ഹര്‍ജികളില്‍ ജസ്റിസ് തങ്കപ്പന്‍ തന്നെ വാദം കേള്‍ക്കുന്നതില്‍ അനൗചിത്യമുണ്ടെന്നും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് അന്വേഷി കോടതിയില്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications