പാലൊളിക്കെതിരെ കോടതിയലക്ഷ്യക്കേസ്
തിരുവനന്തപുരം: മന്ത്രി പാലൊളി മുഹമ്മദുകുട്ടിക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തു. ഹൈക്കോടതിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മന്ത്രിക്കും ഏതാനും പത്രാധിപന്‍മാര്‍ക്കുമെതിരെയാണ് കേസ്.
കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കോടതി വിധികളെ നോട്ട്ക്കെട്ടുകളുമായി ബന്ധപ്പെടുത്തി മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ഹൈക്കോടതി രജിസ്ട്രാര്‍ എസ്.എസ്.സതീശ്ചന്ദ്രന്‍ മന്ത്രിയുടെ പ്രസംഗത്തിന്റെ പത്രവാര്‍ത്തയും ടിവി ചാനലിന്റെ ടേപ്പും പരിശോധിച്ച ശേഷം നടപടിക്ക് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസിന്റെ അനുമതി തേടുകയായിരുന്നു.
ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍.കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കും.
ഇതിന് മുമ്പ് ഒരു മന്ത്രിക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നടപടിയെടുത്തത് ഒരു തവണ മാത്രമാണ്. മുഖ്യമന്ത്രിയായിരിക്കെ കോടതിക്കെതിരെ പരാമര്‍ശം നടത്തിയതിന് ഇ.എം.എസ് നമ്പൂതിരിപ്പടിനാണ് സമാനമായ നടപടി നേരിടേണ്ടി വരുന്നത്.
അതിനിടെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിനുള്ള അനുമതി ഹര്‍ജിയില്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ.രാഗേഷ്, സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു. മാവേലിക്കര ഭരണിക്കാവ് പുത്തന്‍പറമ്പില്‍ ജോണ്‍സണ്‍ എബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി.












Click it and Unblock the Notifications