Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഡികളും കാസറ്റുകളും വാടകയ്ക്ക് കൊടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വീഡിയോ ലൈബ്രറികള്‍ കാസറ്റുകളും സിഡികളും വാടകയ്ക്കു കൊടുക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

പകര്‍പ്പവകാശവും ലെന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റുമുള്ള ഏതു സിഡിയും വാടകയ്ക്കുകൊടുക്കുന്നത് പ്രഥമദൃഷ്ട്യാ നിയമാനുസൃതമാണെന്ന് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.

കാസറ്റുകളും സിഡികളും വാടകയ്ക്കു കൊടുക്കുന്നത് തടഞ്ഞുകൊണ്ട് ആന്റി പൈറസി വിഭാഗം നോഡല്‍ ഓഫീസര്‍ ഐജി ഋഷിരാജ് സിംഗ് ഉത്തരവിട്ടിരുന്നു. ഐജിയുടെ ഉത്തരവിന് കോടതി രണ്ടാഴ്ചത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പകര്‍പ്പവകാശമുള്ള സിഡികള്‍ റെയ്ഡ് നടത്തി പിടികൂടുന്നതും നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിഡി ലൈബ്രറികളില്‍ റെയ്ഡ് നടത്തുമ്പോള്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഉടമയുടെ സാന്നിദ്ധ്യത്തില്‍ മഹസര്‍ എഴുതണം. റെയ്ഡ് സംബന്ധിച്ച് ഉടമയുടെ വിശദീകരണം കേള്‍ക്കുകയും പരാതി സ്വീകരിച്ച ശേഷം ഉടമയുടെ വാദം കേള്‍ക്കുകയും വേണം- കോടതി നിര്‍ദ്ദേശിച്ചു.

ഐജിയുടെ ഉത്തരവിനെതിരെ കേരള വീഡിയോ ലൈബ്രറി അസോസിയേഷനും ഓള്‍കേരള വീഡിയോ ലൈബ്രറി ഓണേഴ്സ് അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.

ക്രൈം ബ്രാഞ്ചുമായോ ഉന്നത ഉദ്യോഗസ്ഥന്മാരോടും സര്‍ക്കാറിനോടും ആലോചിക്കാതെയാണ് പകര്‍പ്പവകാശ നിയമത്തിലെ 51(എ) അനുസരിച്ച് സിഡികളും വീഡിയോ കാസറ്റും നിരോധിയ്ക്കുന്ന സര്‍ക്കുലര്‍ ഋഷിരാജ് സിംഗ് പൊലീസ് സ്റേഷനുകളിലേയ്ക്ക് അയച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+