കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡപകട നിരക്ക് ക്രമാതീതമായി വര്‍ദ്ധിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ റോഡപകടങ്ങളുടെ നിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

പ്രതിദിനം 112 റോഡപടകങ്ങള്‍ സംഭവിയ്ക്കുകയും ഒന്‍പത് പേരെങ്കിലും മരിയ്ക്കുകയും ചെയ്യുന്നവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കഴിഞ്ഞ 14വര്‍ഷങ്ങളായി 35,000പേരുടെ ജീവനാണ് റോഡപടകങ്ങളില്‍ പൊലിഞ്ഞത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററും ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററും സംയുക്തമായി നടത്തിയ ശില്‍പശാലയിലാണ് റോഡപകടനിരക്ക് വര്‍ദ്ധിയ്ക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

14വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം പേര്‍ക്കാണ് വാഹനാപടകങ്ങളില്‍ പരുക്കേറ്റത്. റോഡപടകങ്ങള്‍വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കനത്തതാണ്. ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതിലേറെയും. അതിന് പിന്നാലെ ബസ്സപകടങ്ങളും ഓട്ടോറിക്ഷാ അപടകങ്ങളുമുണ്ട്.

അപകടങ്ങളില്‍ 90ശതമാനവും അശ്രദ്ധമൂലമുണ്ടായവയാണ്. മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപടകങ്ങളുടെ എണ്ണവും കുറവല്ല. റോഡ് സുരക്ഷാ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായി നടപടികള്‍ സ്വീകരിയ്ക്കണമെന്ന് ശില്‍പശാലയില്‍ ആവശ്യമുയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X