Get Updates
Get notified of breaking news, exclusive insights, and must-see stories!

ചികിത്സയിലിരുന്ന പൗരന്‍മാരെ പാക്കിസ്ഥാന്‍ ബലമായി കൊണ്ടുപോയി

ദില്ലി: സംജോധാ എക്സ്പ്രസ് സ്ഫോടനത്തില്‍ പരിക്കേറ്റ് സഫ്ദര്‍ജംഗ് ആശുപ്രതിയില്‍ ചികിത്സയിലായിരുന്ന ഏഴ് പാകിസ്ഥാന്‍ പൗരന്മാരെ പാക് അധികൃതര്‍ നിര്‍ബന്ധമായി തിരിച്ചുകൊണ്ടു പോയി. പാകിസ്ഥാന്റെ വ്യോമസേനാ വിമാനത്തിലാണ് ഇവരെ കൊണ്ടു പോയത്.

തങ്ങളുടെ പരിക്ക് ഗുരുതരമാണെന്നും മുറിവുണങ്ങുന്നതു വരെ ആശുപ്രതിയില്‍ കഴിയാന്‍ അനുവദിക്കണമെന്നും ചിലര്‍ അപേക്ഷിച്ചുവെങ്കിലും പാക് അധികൃതര്‍ നിരാകരിച്ചു. ഉന്നതതലത്തില്‍ നിന്ന് ഉത്തരവുണ്ടായതിനാല്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്ന നിലപാടായിരുന്നു സഫ്ദജംഗിലെ ഡോക്ടര്‍മാരുടെത്.

ചില സാങ്കിത തടസങ്ങളാല്‍ വിമാനം പുറപ്പെടാന്‍ വൈകിയത് പരിക്കേറ്റവരുടെ നില വഷളാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞവരെയും സാരമായി പൊളളലേറ്റവരെയും യാതൊരു മാനുഷിക പരിഗണനയുമില്ലാതെയാണ് വിമാനത്തില്‍ കയറ്റിയത്.

വെന്റിലേറ്ററില്‍ കഴിഞ്ഞ ഒമ്പതു വയസ്സുകാരനായ ഷാമിമിനെ ഐസിയുവില്‍ നിന്നാണ് കൂട്ടികൊണ്ടു പോയത്. മിക്കവരും കരഞ്ഞു പറഞ്ഞങ്കിലു ം അധികൃതര്‍ അതു കണക്കിലെടുത്തില്ല.

കഴിഞ്ഞ തിങ്കളാഴ്ച തന്നെ പാക്കിസ്ഥാന്‍ ഇന്ത്യയോടു പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന പൗരന്‍മാരെ തിരിച്ചു രാജ്യത്തേക്കു കൊണ്ടു പോകാനായി വിമാനം എത്തിക്കാനുളള അനുമതി തേടിയിരുന്നു. പരിക്കേറ്റവരുടെ നില കണക്കിലെടുത്ത കേന്ദ്ര സര്‍ക്കാര്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+