കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ ബജറ്റ്: യാത്രാക്കൂലിയില്‍ ഇളവ്

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രറയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ രണ്ടാം ക്ലാസ് യാത്രക്കൂലിയില്‍ കുറവ് വരുത്തി.

സബര്‍ബന്‍ ഇതര ഓര്‍ഡിനറി പാസഞ്ചറിലും സൂപ്പര്‍ഫാസ്റ് മെയില്‍ ഇതര തീവണ്ടികളിലും ഒരു യാത്രക്കാരന് ഒരു രൂപനിരക്കിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.

ഇതുകൂടാതെ ഒന്നാം ക്സാസ് എസി യാത്രകളുടെ നിരക്കിലും കുറവുവരുത്തിയിട്ടുണ്ട്. യാത്രാത്തിരക്കേറിയ കാലങ്ങളില്‍ എസി ഒന്നാം ക്ലാസിന് മൂന്ന് ശതമാനവും തിരക്കുകുറഞ്ഞ കാലങ്ങളില്‍ ആറു ശതമാനവുമായാണ് കുറവ് വരുത്തുക.

ഇതേപോലെ എസി ടു-ടയര്‍ യാത്രാനിരക്കിലും തിരക്കുള്ള കാലങ്ങളില്‍ രണ്ടുശതമാനവും അല്ലാത്തപ്പോള്‍ നാലു ശതമാനവും കുറവുവരുത്തിയിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസുകളില്‍ എല്ലാ കാലയളവിലെ യാത്രയ്ക്കും നാല് ശതമാനവും സൂപ്പര്‍ ഫാസ്റ് തീവണ്ടികളില്‍ സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് പ്രത്യേക സൂപ്പര്‍ഫാസ്റ് നിരക്ക് ഇരുപത് ശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ത്രീടയര്‍ എസി ചെയര്‍ കാര്‍ യാത്രാ നിരക്കില്‍ തിരക്കേറിയ സമയങ്ങളില്‍ നാല് ശതമാനവും അല്ലാത്തപ്പോള്‍ എട്ടുശതനമാനവും കുറവ് ലഭ്യമാകും.

മുബൈ സബര്‍ബര്‍ സര്‍വ്വീസുകളില്‍ ടൂറിസ്റുകള്‍ക്കായി പ്രത്യേക ടിക്കറ്റ് സംവിധാനം കൊണ്ടുവരും. ഇന്റര്‍നെറ്റ് വഴി ടിക്കറ്റ് ബുക്കുചെയ്യുന്നതിനുള്ള നിരക്ക് കുറയ്ക്കുക എന്ന നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്.

ഇപ്പോള്‍ ഓര്‍ഡിനറി ക്ലാസ് പാസഞ്ചര്‍ തീവണ്ടികളില്‍ അടുത്ത വര്‍ഷം മുതല്‍ മരംകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ മാറ്റി പൂര്‍ണ്ണമായും കുഷ്യന്‍ സീറ്റുകള്‍ കൊണ്ടുവരും. സാധാരണക്കാരായ യാത്രക്കാരുടെ സഹായത്തിനായി പുതിയ തീവണ്ടികളില്‍ റിസര്‍വേഷനില്ലാത്ത കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം നാലുമുതല്‍ ആറ് വരെ വര്‍ധിപ്പിയ്ക്കുക.

വികലാംഗരായ ആളുകള്‍ക്കായി കമ്പാര്‍ട്ടുമെന്റുകളിലെ സൗകര്യങ്ങളില്‍ മാറ്റം വരുത്തുക, വ്യാപാരികള്‍ക്കും മറ്റുമായി പാസഞ്ചര്‍ തീവണ്ടികളില്‍ പ്രത്യേക കമ്പാര്‍ട്ടുമെന്റുകള്‍ സജ്ജീകരിയ്ക്കുക, യുപിഎസ്സി ഉള്‍പ്പെടെ സര്‍ക്കാര്‍ പരീക്ഷകള്‍ക്കായി യാത്രചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ 50% ഇളവുനല്‍കുക,ടിക്കറ്റ് ബുക്കുചെയ്യുന്നതിനും ഹോട്ടലുകള്‍ ബുക്കുചെയ്യുന്നതിനും റെയില്‍വേ കോള്‍ സെന്ററുകള്‍ വഴി സൗകര്യമുണ്ടാക്കുക, 139 എന്ന നമ്പറില്‍ ഇന്ത്യയില്‍ എവിടെനിന്നു വിളിച്ചാലും ലോക്കല്‍ കോള്‍ നിരക്കില്‍ റെയില്‍വേയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനുള്ള സൗകര്യമൊരുക്കുക, രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 6000 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് യന്ത്രങ്ങള്‍ സ്ഥാപിയ്ക്കുക, 72 മുതല്‍ 84വരെയുള്ള സ്ലീപ്പര്‍കോച്ചുകളില്‍ ബെര്‍ത്തുകളുടെ എണ്ണം വര്‍ധിപ്പിയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്.

മുംബൈ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പദ്ധതിയ്ക്കായി 5,000 കോടിരൂപയും മുംബൈ-ദില്ലി, ലുധിയാന-കൊല്‍ക്കത്ത ചരക്ക് നീക്ക പാതകള്‍ക്കായി 28,000കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതുകൂടാതെ 300 പുതിയ റയില്‍വേസ്റേഷനുകള്‍ സ്ഥാപിയ്ക്കാനും നിര്‍ദ്ദേശമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കായി 250,000കോടിയുടെ നിക്ഷേപ പദ്ധതികളാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നിലൊരു ഭാഗം പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിന്നായിരിക്കും കണ്ടെത്തുന്നത്. 2007-- - 2008 സാമ്പത്തിക വര്‍ഷം റെയില്‍വേ ശുചിത്വ വര്‍ഷമായി ആചരിക്കുമെന്നും ലാലു അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X