സ്പോര്‍ട്സ് ലോട്ടറി: സമ്മാനം വെട്ടിക്കുറച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സ്പോര്‍ട്സ് ബംപര്‍ ലോട്ടറിയുടെ സമ്മാനം വെട്ടിക്കുറച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിറ്റ ടിക്കറ്റുകള്‍ക്ക് ആനുപാതികമായാണ് സമ്മാനങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതെന്ന് ലോട്ടറി റീജണല്‍ ഡയറക്ടര്‍ കെ.എസ് നാരായണന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
200 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോട്ടറി വില്‍പ്പനയാരംഭിച്ചത്. എന്നാല്‍ 30 ലക്ഷം മാത്രമാണ് വിറ്റുപോയത്. ഒരു ലക്ഷത്തിന് ഒരു സമ്മാനമാണ് കണക്കാക്കിയത്. അതുകൊണ്ടാണ് 30 ലക്ഷത്തിന് 30 സമ്മാനം വരുന്നത്. സത്യവാങ്മൂലത്തില്‍ പറയുന്നു.
പതിനായിരം ടിക്കറ്റിന് ഒരു സമ്മാനമാണ് നല്‍കുന്നത്. വില്‍പ്പന കുറയുമ്പോള്‍ സമ്മാന സാധ്യത കൂടും. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും വാഗ്ദാനലംഘനം ഉണ്ടായിട്ടില്ല. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് വജയസാധ്യത കുറഞ്ഞിട്ടുമില്ല. നറുക്കെടുപ്പ് തീയ്യതി മാറ്റാന്‍ സര്‍ക്കാറിന് അധികാരമുണ്ട്- സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി സമ്മാനഘടന മാറ്റിയതു നിയമവിരുദ്ധമാണെന്നാരോപിച്ച് കുന്നംകുളം സ്വദേശി കെ.എസ് സുധീറും മറ്റു മൂന്നുപേരും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.












Click it and Unblock the Notifications