കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പൈങ്കുനി ഉത്രം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ഒന്ന് വരെ

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവം മാര്‍ച്ച് 23മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കുമെന്ന് ശബരിമല ദേവസ്വം എക്സിക്യൂട്ടീസ് ഓഫീസര്‍ തുളസീധരന്‍ തമ്പി അറിയിച്ചു.

ഉത്സവ പൂജകള്‍ക്കായി മാര്‍ച്ച് 22ന് വൈകീട്ട് അഞ്ചുമണിയ്ക്ക് ക്ഷേത്രനട തുറക്കും. തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയും ചേര്‍ന്ന് കൊടിയേറ്റ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

മാര്‍ച്ച് 23ന് കാലത്ത് 9.40നും 10.30 നും ഇടയില്‍ ക്ഷേത്രത്തിന് മുന്നിലുള്ള സുവര്‍ണ കൊടിമരത്തില്‍ തന്ത്രി കൊടിയേറ്റം നടത്തും. മാര്‍ച്ച് 24 മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ എല്ലാദിവസവും ഉച്ചപൂജ കഴിഞ്ഞ് ഉത്സവബലി ചടങ്ങുകള്‍ നടക്കും.

മാര്‍ച്ച് 31 വൈകീട്ട് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. അയ്യപ്പന്റെ ജന്മദിനമായ പൈങ്കുനി ഉത്രം (ഏപ്രില്‍ 1) ദിനത്തില്‍ ഉത്സവച്ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് നടക്കും.

ഇതിന് മുമ്പ് മീനമാസ പൂജയ്ക്കായി മാര്‍ച്ച് 14ന് വൈകീട്ട് 5.30ന് നടതുറന്ന് 19ന് രാത്രി 10 മണിയ്ക്ക് അടയ്ക്കും. മീനം ഒന്നുമുതല്‍ അഞ്ചുവരെ (മാര്‍ച്ച 15മുതല്‍ 19വരെ) പതിവുപൂജകളായ ഗണപതിഹോമം, ഉഷപ്പൂജ, ഉച്ചപ്പൂജ, അത്താഴപൂജ എന്നിവയുണ്ടായിരിക്കും. ഇതുകൂടാതെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമനപൂജയും ഇതിനൊപ്പം നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X