കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാന്‍ സ്മാരകത്തിലെ പരസ്യ ചിത്രീകരണം: 65 പേര്‍ക്കെതിരെ കേസെടത്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തോന്നയ്ക്കലിലെ കുമാരനാശാന്‍ സ്മാരകത്തില്‍ അനധികൃതമായി പരസ്യചിത്രീകരണം നടത്തിയ 65 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് നിയമമന്ത്രി എം. വിജയകുമാര്‍ നിയസഭയെ അറിയിച്ചു.

ഈ സംഭവത്തില്‍ അന്വേഷണം നടത്തുകയും ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി.

നിയസഭയില്‍ കോണ്‍ഗ്രസിലെ എം.എ വാഹിദിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒരു ടെക്സ്റൈല്‍ കടയുടെ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇവിടെ അനധികൃതമായി ചിത്രീകരണം നടത്തിയത്.

ജെ.പി മണക്കാട്, ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍കലാം എന്നിവരുള്‍പ്പെട 65 പേര്‍ക്കെതിരെയാണ് കേസ്. അതിക്രമിച്ച് കടക്കല്‍, സാമ്പത്തിക നഷ്ടം ഉണ്ടാക്കല്‍, സംഘം ചേരല്‍, എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്. ആശാന്‍ സ്മാരക ഡയറക്ടര്‍ സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ് ചെയ്തിട്ടില്ല- മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X