കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഇ-കൃഷി പദ്ധതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ വികസനത്തിനായി വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഇ-കൃഷി പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കമാകും.

ഇ-കൃഷി വിപണന കോള്‍സെന്ററിന്റെയും പരിഷ്കരിച്ച വെബ് സൈറ്റിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ നിര്‍വ്വഹിയ്ക്കും.

കൃഷിക്കാരെ മുതല്‍ കാര്‍ഷികോല്‍പ്പന്ന വിപണിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ വരെ ഏകോപിപ്പിച്ചുകൊണ്ട് ഒരു ശൃംഗലയായി പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്.

പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ മലപ്പുറം ജില്ലയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളെ ഈ പദ്ധതിയുമായി ഇതിനകം തന്നെ ഏകോപിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 114 അക്ഷയ സംരംഭകര്‍ക്കും 3,500 ഓളം കര്‍ഷകര്‍ക്കും ഇതിനായി പരിശീലനം നല്‍കിയിട്ടുണ്ട്. മലപ്പുറത്തെ കര്‍ഷകരുടെയും വിപണനക്കാരുടെയും വിവരങ്ങള്‍ ഇപ്പോള്‍ വെബ് സൈറ്റില്‍ നല്‍കുന്നുണ്ട്.

നിലവില്‍ അക്ഷയ കേന്ദ്രങ്ങളുള്ള കൊല്ലം, പത്തനംതിട്ട, ഏറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും കൂടി ഏപ്രില്‍ മാസത്തോടെയ ഇ-കൃഷി പദ്ധതി തുടങ്ങാനാണ് പരിപാടി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയല്ലാതെ വെബ് സൈറ്റിലൂടെയും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ സംവിധാനമുണ്ട്.

കര്‍ഷകര്‍, കാര്‍ഷിക സംഘങ്ങള്‍, കാര്‍ഷിക വകുപ്പുകള്‍, കാര്‍ഷിക സ്ഥാപനങ്ങള്‍, കാര്‍ഷികോല്‍പ്പനങ്ങളുടെയും യന്ത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ , സഹകരണ സംഘങ്ങള്‍, ഭക്ഷ്യ സംസ്കരണ ഏജന്‍സികള്‍, വെയര്‍ ഹൗസുകല്‍, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍, മൊത്തക്കച്ചവടക്കാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകല്‍, കയറ്റുമതിക്കാര്‍, ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍, ബങ്കുകള്‍, വിത്തുല്പാദകര്‍, പാക്കിംഗ് സംവിധാനങ്ങള്‍, ബ്രാന്റിംഗ്-ലേബലിംഗ് വിദഗ്ധര്‍, വ്യാപാര എക്സ്ചേഞ്ച് തുടങ്ങി വിത്തറക്കല്‍ മുതല്‍ വിപണനം വരെയുള്ള കാര്‍ഷിക മേഖലയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഈ പദ്ധതിയിലൂടെ ഏകോപിപ്പിയ്ക്കും.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന നാഷണല്‍ ഇന്‍ സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കേരള സംസ്ഥാന കൃഷി വകുപ്പ് എന്നിവ സംയുക്തമായാണ് ഇ-കൃഷി പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക വ്യാപാരത്തെയും വിപണികളെയും സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കുന്നതിനും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും 1800 425 1661 എന്ന നമ്പറില്‍ കോള്‍ സെന്റര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X